സൗബിൻ ഭാര്യ ജാമിയയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ജാമു, ഐ ലവ് യൂ': ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി സൗബിൻ

ശ്രദ്ധനേടുന്നത് ഭാര്യ ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സൗബിൻ പങ്കുവച്ച പോസ്റ്റാണ്

Author : സമകാലിക മലയാളം ഡെസ്ക്

രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സൗബിൻ ഷാഹിർ. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ കുടുംബത്തിന്റേയും സിനിമയുടേയുമെല്ലാം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഭാര്യ ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സൗബിൻ പങ്കുവച്ച പോസ്റ്റാണ്. 

‘‘പിറന്നാൾ ആശംസകൾ ജാമു...ഐ ലവ് യു’’ എന്ന അടിക്കുറിപ്പിലാണ് സൗബിൻ ആശംസകൾ കുറിച്ചത്. ജാമിയയുമായുള്ള മനോഹര ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ജാമിയയ്ക്ക് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. കൃഷ്ണ പ്രഭ, കേതകി നാരായൺ, സുധി കോപ്പ, സഞ്ജു ശിവറാം തുടങ്ങി നിരവധി താരങ്ങളും ജാമിയയ്ക്കു പിറന്നാൾ ആശംസിച്ച് കമന്റ് ചെയ്തു. മഞ്ജു വാര്യർ ഫെയ്സ്ബുക്ക് സ്റ്റോറിയിലൂടെയാണ് ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. 

2017 ഡിസംബര്‍ 16നായിരുന്നു സൗബിനും ജാമിയയും വിവാഹിതരായത്. 2019 മെയ് മാസത്തിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഒര്‍ഹാന്‍ എന്നാണ് സൗബിന്‍റെ മകന്‍റെ പേര്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT