അനുഷ്‌ക ഷെട്ടി /ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

അനുഷ്‌ക ഷെട്ടി തെലുങ്ക് സംവിധായകനെ വിവാഹം കഴിക്കുന്നു; റിപ്പോര്‍ട്ട്

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെന്നിന്ത്യന്‍ നടി  അനുഷ്‌ക ഷെട്ടി യും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. 39കാരിയായ അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് ഈ വര്‍ഷം മേയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തെലുങ്കില്‍ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍,

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ അനുഷ്‌ക തയ്യാറായിട്ടില്ല. നേരത്തെയും നിരവധി സെലിബ്രറ്റികളെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതിനാല്‍ നടിതന്നെ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകായാണ് ആരോധകര്‍.

ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നീട് ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് താരവുമായി പ്രണയമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹിതയാകുമ്പോള്‍ എ്ല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം

2022ല്‍ അനുഷ്‌കയുടെ വിവാഹത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചിരുന്നു. ജാതകമനുസരിച്ച് 2023 ഓടെ അവര്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21