നയൻതാര/ ഇൻസ്റ്റ​ഗ്രാം 
Entertainment

ചായ വാലയിൽ കോടികളുടെ നിക്ഷേപം നടത്തി നയൻതാര

നയൻതാരയും താരത്തിന്റെ പങ്കാളിയും സംവിധായകനുമായ വി​ഗ്നേഷ് ശിവനും ചേർന്നായിരുന്നു നിക്ഷേപം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍റായ ചായ വാലയിൽ നിക്ഷേപം നടത്തി സൂപ്പർതാരം നയൻതാര. കോടികളാണ് താരം ചായ വാലയിൽ നിക്ഷേപിച്ചത്. നയൻതാരയും താരത്തിന്റെ പങ്കാളിയും സംവിധായകനുമായ വി​ഗ്നേഷ് ശിവനും ചേർന്നായിരുന്നു നിക്ഷേപം നടത്തിയത്. 

നയൻതാര ഉൾപ്പടെയുള്ളവരിൽ നിന്ന് അഞ്ച് കോടി രൂപയുടെ നിക്ഷേപമാണ് ചായ വാലയിലേക്ക് വന്നിരിക്കുന്നത്. അടുത്തഘട്ട വികാസത്തിനായിട്ടാവും ഈ നിക്ഷേപം ഉപയോ​ഗിക്കുക എന്നാണ് സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചത്. 20 ഔട്ട് ലെറ്റുകളാണ് ഇപ്പോള്‍ ചെന്നൈയില്‍ ചായ വാലയ്ക്ക് ഉള്ളത്.  ഇത് അടുത്ത് തന്നെ 35എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. മെട്രോ സ്റ്റേഷനുകളിലും മാളുകളിലും ഉൾപ്പടെ പല സ്ഥലങ്ങളിലും ചായ വാലയുടെ ഔട്ട്ഫിറ്റുകളുണ്ട്. 2018ൽ പ്രവർത്തനം ആരംഭിച്ച ചായ വാല ചെന്നൈയിലെ ശക്തമായ സാന്നിധ്യമാണ്. 

നയന്‍താരയും വിഗ്നേഷും നേരത്തെ ഒത്തുചേര്‍ന്ന് നിര്‍മ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നെട്രിക്കണ്‍ എന്ന ഇവര്‍ നിര്‍മ്മിച്ച പടം ഉടന്‍ തന്നെ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി