ഡോൺ ലീ, യെ ജുങ്-ഹ്വ ഇന്‍സ്റ്റഗ്രാം
Entertainment

'മലയാളികളുടെ കൊറിയൻ ലാലേട്ടൻ'; സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

മൂന്നു വര്‍ഷം മുന്‍പ് ഇവര്‍ രഹസ്യമായി വിവാഹം ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് പ്രിയപ്പെട്ട കൊറിയൻ സൂപ്പർതാരം ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. മോഡലും ഫിറ്റ്നസ് ട്രെയിനറും മാധ്യമ പ്രവര്‍ത്തകയുമായ യെ ജുങ്-ഹ്വ ആണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹം രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിനു ശേഷമാണ് ഇരുവരും ഔദ്യോ​ഗികമായി വിവാഹം കഴിക്കാനൊരുങ്ങുന്നത്. മേയിൽ വിവാ​ഹമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൊറിയയിലെ സിയോളിൽ വെച്ച് മേയ് 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. 2021ലാണ് ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ഒരു അവാർഡ് ഷോയിൽ യെ ജുങ്-ഹ്വയെ ഭാര്യ എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം പ്രചരിച്ചത്. മാർവലിന്റെ എറ്റേണൽസിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി തിരക്കിലായതാണ് വിവാഹം നീണ്ടുപോകാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ട്. മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ഡോൺ ലി. കൊറിയൻ മോഹൻലാൽ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗാങ്സറ്റർ കോപ്പ് ആൻഡ് ദ് ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, ട്രെയിൻ ടു ബുസാൻ തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

SCROLL FOR NEXT