ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് അർജുനും താരാ കല്യാണും 

കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

താരദമ്പതികളായ സൗഭാഗ്യ വെങ്കിടേഷിനും അർജുൻ സോമശേഖറിനും പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുൻ അറിയിച്ചു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും സന്തോഷവാർത്ത പങ്കുവച്ചു. 

‘‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ എന്നാണ് താരാകല്യാൺ കുറിച്ചത്. ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്യുന്ന വിഡിയോകൾ പ്രസവത്തിനു മണിക്കൂറുകൾ മുൻപുപോലും സൗഭാ​ഗ്യ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്. 

അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT