Mammootty ഫെയ്സ്ബുക്ക്
Entertainment

'ഞങ്ങളുടെ പ്രിയപ്പെട്ടവനെ കാക്കണേ...'; മമ്മൂട്ടിയുടെ പേരില്‍ പൊന്നിന്‍കുടം വഴിപാട്

ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയ്ക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശിയായ എ ജയകുമാറാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ആര്‍എസ്സ് പ്രചാരകും അഖില്‍ ഭാരതീയ സമ്പര്‍ക്ക് അംഗവുമായ ജയകുമാര്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന് അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് പാട്രിയറ്റ്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നരുന്നത്.

ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Fan offers special pooja for Mammootty in a temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT