Pongala ഇൻസ്റ്റ​ഗ്രാം
Entertainment

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒടിടിയിലേക്ക്; എവിടെ കാണാം

ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തിയറ്റർ റിലീസിന് ശേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായ മലയാള ചിത്രമായ 'പൊങ്കാല' ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്.

യാമി സോനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂൺ 12 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്.

മലയാള സിനിമയിൽ അപൂർവമായി കാണുന്ന തരത്തിൽ നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് ചിത്രം. ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Sreenath Bhasi starrer Pongala OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

മാസം 20,000 രൂപ വീതം അക്കൗണ്ടിലെത്തും, ഗ്യാരണ്ടീഡ് റിട്ടേണ്‍; എല്‍ഐസിയുടെ സൂപ്പര്‍ പെന്‍ഷന്‍ പ്ലാന്‍, അറിയേണ്ടതെല്ലാം

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയം'; വകുപ്പ് മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലെന്നും മുഹമ്മദ് റിയാസ്

റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍