ചിത്രം; ട്വിറ്റർ 
Entertainment

നയൻതാരയ്ക്കും വിജയ് സേതുപതിയ്ക്കുമൊപ്പം ശ്രീശാന്ത് തമിഴിലേക്ക്; കാരക്റ്റർ പോസ്റ്റർ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

വിഘ്നേഷ് ശിവൻ സംവിധാനെ ചെയ്യുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രം ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ​ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. ഇപ്പോൾ മലയാളികൾക്ക് സന്തോഷം നൽകിക്കൊണ്ട് ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്രിക്കറ്റ് താരം ശ്രീശാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 

പോസ്റ്റർ പുറത്തുവിട്ടത് ശ്രീശാന്തിന്റെ പിറന്നാൾ ദിനത്തിൽ

ശ്രീശാന്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവച്ചത്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീശാന്തിന് പിറന്നാൾ ദിനത്തിലാണ് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവച്ചത്. മലയാളം- ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ശ്രീശാന്ത് തമിഴിൽ എത്തുന്നത്. 

ത്രികോണ പ്രണയം പറയുന്ന കാതുവാക്കിലെ രണ്ടു കാതല്‍

ത്രികോണ പ്രണയം പറയുന്ന ചിത്രത്തിൽ റംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. കൺമണി എന്ന കഥാപാത്രമായി നയൻതാരയും ഖദീജയായി സാമന്തയും എത്തുന്നു. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഘ്‌നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ് എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു