Varanasi ഇൻസ്റ്റ​ഗ്രാം
Entertainment

'വാരാണസി'ക്കായി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

സമകാലിക മലയാളം ഡെസ്ക്

എസ് എസ് രാജമൗലിയുടേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയായെത്തുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. വാരാണസിയുടേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. 2027 ഏപ്രിൽ 27നാണ് ആഗോളതലത്തില്‍ ചിത്രം റീലീസ് ചെയ്യുക. ശ്രീ ദുർഗ ആർട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കാർത്തികേയ എന്നിവർ ചേർന്നാണ് വാരണാസി നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. വാരാണസിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം എം കീരവാണിയാണ്. വാരാണസിയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

മികച്ച ദൃശ്യവിസ്മയമായിരിക്കും ചിത്രം എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. 1300 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുമ്പോൾ കുംഭയായി പൃഥ്വിരാജും മന്ദാകിനിയായി പ്രിയങ്ക ചോപ്രയും ചിത്രത്തിലെത്തുന്നു.

Cinema News: SS Rajamouli announces release date of Varanasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

​ഗ്രീൻ ​ടീ പ്രതീക്ഷിച്ച ഫലം തരുന്നില്ലേ? ഇതാകും കാരണം

കറികളില്‍ എരിവ് കൂടിയോ? പരിഹാരമുണ്ട്

ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്‌കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ്

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT