SS Rajamouli, Prithviraj ഫെയ്സ്ബുക്ക്
Entertainment

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ച നടന്മാരിൽ ഒരാൾ'; പൃഥ്വിരാജിനെ പ്രശംസിച്ച് രാജമൗലി

ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി

Author : സമകാലിക മലയാളം ഡെസ്ക്

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് വില്ലനായെത്തുന്നത്. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് രാജമൗലി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭയ്ക്ക് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു.

ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’’- എന്നാണ് രാജമൗലി പോസ്റ്റർ പങ്കുവച്ച് എക്സിൽ കുറിച്ചിരിക്കുന്നത്. താനിതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രമായിരുന്നു ഇതെന്നാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.

"കുംഭ നിങ്ങളിലേക്ക്, ഞാനിതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി". - പൃഥ്വിരാജ് കുറിച്ചതിങ്ങനെ.

അതേസമയം ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥയൊരുക്കുന്നത്. എം എം കീരവാണിയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണ്.

Cinema News: SS Rajamouli praises Actor Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ പോവുകയാണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കാം

ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ