ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'തിരസ്കാരത്തിന്റെ വേദന അറിയാമല്ലോ, നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കിയതുപോലെ'; ദുൽഖറിനോട് ഷൈൻ

ഷൈനിനെ നായകനാക്കി ദുൽഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടിയെക്കുറിച്ചാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവ​ഗണിച്ചുവെന്ന ആരോപണവുമായി നടൻ ഷൈൻ ടോം ചാക്കോ. സോഷ്യൽ മീഡിയയിൽ ഷൈൻ ടോം ചാക്കോ ദുൽഖറിന് എഴുതിയ തുറന്ന കത്തിലാണ് അത് പറയുന്നത്. ഷൈനിനെ നായകനാക്കി ദുൽഖർ നിർമിക്കുന്ന പുതിയ ചിത്രം അടിയെക്കുറിച്ചാണ് പോസ്റ്റ്. കഴിവുണ്ടായിട്ടും മാറ്റിനിർത്തുന്നതിന്റെ വേദന താങ്കൾക്കു അറിയാമല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പിനെക്കുറിച്ച് പറയുന്നത്. 

‘‘എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, ഞാന്‍ നിറഞ്ഞ മനസോടെയാണ് ഈ സിനിമ ചെയ്തത്. ഞാന്‍ അത് തിയറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. പിന്നെ രതീഷിന്റെ ഗംഭീര എഴുത്തും. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന താങ്കൾക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറിപ്പിനെ ഒഴിവാക്കിയത് പോലെ. പ്രിയ സുഹൃത്തെ, ഒരു മറുപടിക്കായി കാത്തിരിക്കുന്നു.’’- ഷൈൻ ടോം കുറിച്ചു. 

പോസ്റ്റിനു താഴെ ഷൈനിനെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. കുറുപ്പിൽ ഭാസി പിള്ള എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അടി. പ്രശോഭ് വിജയനാണ് ചിത്രം സംവിധാം ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി