റോഷാക്കിൽ ബിന്ദു പണിക്കർ, സായ് കുമാറും ബിന്ദു പണിക്കരും/ ഫെയ്സ്ബുക്ക് 
Entertainment

'ബിന്ദു പണിക്കർക്ക് സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു': സായ് കുമാർ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബിന്ദു പണിക്കരെ പരി​ഗണിക്കാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം റോഷാക്കിൽ മലയാളികളെ അത്ഭുതപ്പെടുത്തിയത് ബിന്ദു പണിക്കരാണ്. വില്ലൻ കഥാപാത്രമായി ​ഗംഭീരപ്രകടനമാണ് ബിന്ദു പണിക്കർ നടത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബിന്ദു പണിക്കരെ പരി​ഗണിക്കാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. നിരവധിപേരാണ് ഇതിനെതിരെ രം​ഗത്തെത്തിയത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി ബിന്ദു പണിക്കരുടെ ഭർത്താവും നടനുമായി സായ് കുമാർ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ബിന്ദു പണിക്കർക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് സായ് കുമാർ പറഞ്ഞത്. 'സൂത്രധാരന്‍ സിനിമ ഇറങ്ങിയപ്പോള്‍ ഉറപ്പായും ബിന്ദുവിന് ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു.' - സായ് കുമാർ പറഞ്ഞു. 

ബിന്ദുവിന് മാത്രമല്ല മമ്മൂട്ടിക്കും സംവിധായകനും ക്യാമറാമാനുമെല്ലാം അവാർഡി കിട്ടുമെന്നു കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാന്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു. രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എന്‍റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാൽ ഞാൻ അപ്പോള്‍ തന്നെ മനസില്‍ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തില്‍ ഒരു ഡാര്‍ക്ക് പടം ആയിരുന്നു റോഷാക്ക്. - ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT