സുബി സുരേഷിന്റെ മൃതദേഹത്തിന് അരികെ കലാഭവൻ രാഹുൽ/ വിഡിയോ സ്ക്രീൻഷോട്ട്, സുബി സുരേഷ്/ ഫെയ്സ്ബുക്ക് 
Entertainment

'പ്രണയിക്കാനുള്ള സമയം ഞങ്ങൾക്ക് കടന്നുപോയല്ലോ, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു'; നോവായി കലാഭവൻ രാഹുൽ 

തന്റെ പ്രിയപ്പെട്ടവളുടെ അവസാന നിമിഷങ്ങളിലും വേദന കടിച്ചമർത്തി രാഹുൽ ഒപ്പമുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സുബി സുരേഷിന്റെ വിടവാങ്ങൽ കലാരം​ഗത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുബി മടങ്ങുന്നത്. ഫെബ്രുവരിയിൽ താൻ വിവാഹിതയാവുമെന്ന് പറഞ്ഞ സുബി ഇപ്പോൾ ഫെബ്രുവരിയുടെ ദുഃഖമായി മാറിയിരിക്കുകയാണ്. മിമിക്രി കലാകാരനായ കലാഭവൻ രാഹുലുമായാണ് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ടവളുടെ അവസാന നിമിഷങ്ങളിലും വേദന കടിച്ചമർത്തി രാഹുൽ ഒപ്പമുണ്ടായിരുന്നു. 

ആശുപത്രിയിൽ പൊതുദർശനത്തിനുവെച്ച സുബിയെ കാണാൻ രാഹുൽ എത്തി. വേദന കടിച്ചമർത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുൽ തിരിഞ്ഞ് നടക്കുകയും ചെയ്തു. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തുനോക്കിയെന്നും ആളെ കിട്ടിയില്ലെന്നും രാഹുൽ പറഞ്ഞു. 

കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്. - രാഹുൽ പറഞ്ഞു. 

ആശുപത്രിയില്‍വെച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു.  ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം.- രാഹുൽ കൂട്ടിച്ചേർത്തു. ഒരു ചാനൽ പരിപാടിക്കിടെയാണ് തന്റെ വിവാഹത്തേക്കുറിച്ച് സുബി തുറന്നു പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

SCROLL FOR NEXT