Mohanlal, Suchitra  ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചേട്ടന് ശ്ലോകങ്ങളൊക്കെ കുറേ അറിയാം, ഞാൻ അങ്ങനെയല്ല; നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാർഥന ആരംഭിക്കാറുള്ളൂ'

ഞാൻ എല്ലാ ദിവസവും അമ്പലത്തിൽ പോകുന്ന ആളുമല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ് മോഹൻലാൽ. ആത്മീയ യാത്രയെക്കുറിച്ചും ​ഗുരുക്കൻമാരെക്കുറിച്ചുമൊക്കെ അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹൻലാലിൽ നിന്ന് തികച്ചും വേറിട്ട ആത്മീയതയാണ് തന്റേതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മോഹൻലാൽ.

തന്റെ പ്രാർഥന എപ്പോഴും ദൈവത്തോട് നേരിട്ടാണെന്നും ഇടനിലക്കാർ ആരുമില്ലെന്നും സുചിത്ര പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര. "ഭക്തിയെ സംബന്ധിച്ച് എന്റെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. ചേട്ടന് ശ്ലോകം പോലെയുള്ള കാര്യങ്ങൾ കുറേ അറിയാം. എനിക്ക് അതൊന്നും അറിയില്ല. ആ ഒരു രീതിയിലുള്ള പ്രാർഥനയേ അല്ല എന്റേത്.

ഞാൻ എല്ലാ ദിവസവും അമ്പലത്തിൽ പോകുന്ന ആളുമല്ല, ഇടയ്ക്ക് പോകും. എന്റെ സംസാരങ്ങൾ ദൈവത്തോടാണ്. ദിവസവും ഞാൻ പ്രാർഥിക്കും, പക്ഷേ എന്റെ പ്രാർഥന തന്നെ സംസാരമാണ്. കുറേ ആളുകൾക്ക് ​ഗുരു ഒക്കെയുണ്ട്. പക്ഷേ എനിക്ക് അങ്ങനെയില്ല. കാരണം, എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട്. ഞാൻ സംസാരിക്കും. അദ്ദേഹം എന്റെ പ്രാർഥനകൾ കേൾക്കും.

എന്റെ പ്രാർഥന ദൈവം കേൾക്കുന്നുണ്ട്. അത്രയും കാര്യമായി ഞാൻ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്നെ കേൾക്കുന്നുമുണ്ട്. എനിക്ക് ആ ഒരു അനുവാദം മാത്രം മതി. എന്റെ പ്രാർഥന എന്ന് പറഞ്ഞാൽ ദൈവവുമായി നേരിട്ടുള്ള സംസാരങ്ങളാണ്. അതിനിടയിൽ ആരുമില്ല. ഞാൻ സംസാരിക്കുന്നു, അദ്ദേഹം കേൾക്കുന്നു, അത്രയേ ഉള്ളൂ.

തീർച്ചയായും പ്രാർഥിക്കുമ്പോൾ ഞാനെന്റെ ആവശ്യങ്ങൾ പറയും. ഇത്രയും ചെയ്ത് തന്നതിന് നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാർഥന ആരംഭിക്കാറുള്ളൂ. അതുകഴിഞ്ഞിട്ട് ഞാൻ അത്, ഇത്...എന്റെ ആവശ്യങ്ങളൊക്കെ പറയും. കാരണം എനിക്കറിയാം അദ്ദേഹം എനിക്ക് വേണ്ടി അതൊക്കെ ചെയ്യുമെന്ന്". - സുചിത്ര മോഹൻലാൽ പറഞ്ഞു.

Suchitra on Mohanlal's and her spiritual journey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ലങ്ക തകരുന്നു, ബാറ്റർമാരെ കുരുക്കി പേസും സ്പിന്നും

'സിഎസ്കെയ്ക്ക് ചെന്നൈ ടച്ച് പരിശീലകൻ വേണം; ദിനേശ് കാർത്തിക് ബെസ്റ്റാ'!

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം

പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട