

രക്ഷാബന്ധനോടനുബന്ധിച്ച് നടി കൃതി സനോൺ അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ കൃതിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്.
പരസ്യത്തിൽ ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടുമാണ് കൃതി ധരിച്ചിരിക്കുന്നത്. ഇന്ത്യൻ ആഘോഷങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് പരസ്യ ചിത്രീകരണമെന്ന് ഒരു വിഭാഗം വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
"സ്ത്രീകൾക്ക് അനന്തമായ വസ്ത്ര ശേഖരമുള്ള കാലഘട്ടമാണിത്. കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹങ്ക, ജീൻസ്, സാരി, സൽവാർ കമീസ് തുടങ്ങി നിരവധി ഓപ്ഷനുകൾ മുൻപിലുണ്ടായിട്ടും, സ്വന്തം സഹോദരന് ബിക്കിനിയോ അല്ലെങ്കിൽ അടിവസ്ത്രമോ ധരിച്ച് രാഖി കെട്ടുന്നത് എന്തിനാണ് ?. നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെയാണ് ?." കങ്കണ കുറിച്ചു.
ഈ പരസ്യ ചിത്രം മനഃപൂർവം ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്നും കങ്കണ കുറിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിന് പുറമേ, പരസ്യത്തിൽ ഒരു നായയ്ക്ക് രാഖി കെട്ടുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, വിവാദങ്ങളിൽ കൃതി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates