Kunchacko Boban, Sudheesh 
Entertainment

'കഥ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ ചാക്കോച്ചന്റെ അച്ഛന്‍! ക്രൂരതയാണെന്ന് അയാള്‍ തന്നെ പറഞ്ഞു'; അനുഭവം പങ്കിട്ട് സുധീഷ്

ഞാനാണ് പറഞ്ഞ് വിട്ടത്. ഇവന് ഇച്ചിരി നെഗളിപ്പ് കൂടുതലാണെന്ന് കുഞ്ചാക്കോ ബോബന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് സുധീഷ്. ബാലതാരമായി സിനിമയിലെത്തിയ സുധീഷ് നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടേയും ശ്രദ്ധ നേടാന്‍ സുധീഷിന് സാധിക്കുന്നുണ്ട്. നടന്‍ കുഞ്ചാക്കോ ബോബനൊപ്പം സുധീഷ് അഭിനയിക്കുന്ന പുതിയ ചിത്രം ഉന്മാദം റിലീസിനൊരുങ്ങുകയാണ്.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവ് മുതലുള്ള സൗഹൃദമാണ് സുധീഷുമായുള്ളത്. അന്ന് മുതല്‍ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ സുധീഷിനെ തേടി കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ വേഷം എത്തിയാല്‍ എങ്ങനെയുണ്ടാകും? രസകരമായ ആ അനുഭവം പങ്കുവെക്കുകയാണ് സുധീഷ്.

ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിസ് നല്‍കിയ അഭിമുഖത്തിലാണ് സുധീഷ് രസകരമായ അനുഭവം പങ്കുവച്ചത്. കുഞ്ചാക്കോ ബോബനും ഒപ്പമുണ്ടായിരുന്നു.

''ഒരു കഥ പറയാന്‍ എന്റെയടുത്ത് ഒരാള്‍ വന്നു. ചാക്കോച്ചനാണ് നായകന്‍. ഞാന്‍ ത്രൂ ഔട്ട് ഉണ്ട്. നല്ല കഥാപാത്രവുമാണ്. കഥ പറഞ്ഞു പറഞ്ഞു അവസാനം ഫ്‌ളാഷ് ബാക്കൊക്കെ വന്നപ്പോള്‍ ചാക്കോച്ചന്റെ അച്ഛനായിട്ട് വരും ഞാന്‍. അതുവരെ ഞാന്‍ ഓക്കെയായിരുന്നു. അത് പറഞ്ഞതും എന്റെ മുഖത്തെ ഭാവം മാറി. അത് കണ്ടതും പുള്ളി, നിങ്ങള്‍ ഇത് ചെയ്യണ്ട ഞങ്ങള്‍ ചെയ്യുന്ന ക്രൂരതയായിപ്പോകും എന്ന് പറഞ്ഞു.'' എന്നാണ് സുധീഷ് പറയുന്നത്.

''ഞാന്‍ ഞെട്ടിപ്പോയി. അനിയത്തിപ്രാവില്‍ ചക്കോച്ചന്റെ കൂട്ടുകാരനായി അഭിനയിച്ച ഞാനാണ്.'' എന്നും സുധീഷ് പറയുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതോടെ കുഞ്ചാക്കോ ബോബനും ഒപ്പം കൂടി. നിന്നിലെ നടനെ അയാള്‍ തിരിച്ചറിഞ്ഞു. അത് മനസിലായില്ലേ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അതേസമയം, ഞാനാണ് പറഞ്ഞ് വിട്ടത്. ഇവന് ഇച്ചിരി നെഗളിപ്പ് കൂടുതലാണെന്നും കുഞ്ചാക്കോ ബോബന്‍ തമാശയായി പറയുന്നുണ്ട്.

Sudheesh almost played Kunchacko Boban's father. Actor recalls a funny incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

ബ്രണ്ണൻ കോളജിൽ അതിഥി അധ്യാപക നിയമനം

റവന്യൂ വകുപ്പിന് കീഴിൽ യങ് പ്രൊഫഷണൽ നിയമനം; 30,000 രൂപ ശമ്പളം

ലക്ഷ്മണ രേഖ എന്നത് ഒരു വര മാത്രമാണോ?; രാമായണം നൽകുന്ന സന്ദേശമെന്ത്?

ദളപതി വെട്രി കൊണ്ടന്റെ ബോക്സ് ഓഫീസ് തൂക്കിയടി; 'ജന നായകൻ' 200 കോടിയിലേക്ക്