Entertainment

ഇത് സുധി വാത്മീകത്തിലെ താര, ​ഗ്ലാമറസ് ലുക്കിൽ തിളങ്ങി റോഷ്നി; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെ റോഷ്നി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യയുടെ സൂ സൂ സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ്  റോഷ്നി സിങ് ശ്രദ്ധ നേടുന്നത്. മനോഹരമായ ചിരിയോടെ സുധിയോട് ചേർന്നു നിൽക്കുന്ന റോഷ്നിയുടെ ചിത്രം നിങ്ങൾ മറക്കാൻ ഇടയില്ല. എന്നാൽ ഇപ്പോൾ ​ഗ്ലാമറസ് ലുക്കിൽ മലയാളികളെ അമ്പരപ്പിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ റോഷ്നി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.

ഡീപ് നെക്കിലുള്ള സ്ലീവ് ലസ് വേഷമാണ് റോഷ്നി ധരിച്ചിരിക്കുന്നത്.  ‘നിങ്ങൾക്ക് വേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ്‘എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിന് മുൻപ് ​ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

മോഡലും നടിയുമായ റോഷ്നി മ്യൂസിക് വിഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികത്തിൽ താര എന്ന കഥാപാത്രമായാണ് എത്തിയത്. ഇതു കൂടാതെ ട്രിവാൻഡ്രം ലോഡ്ജ്, നിര്‍ണ്ണായകം, പത്തേമാരി എന്നീ സിനിമയിലും ഭാഗമായിട്ടുണ്ട്. പഠനത്തിന്‍റെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമയിൽ സജീവമായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!