Thalaivar 173, Sundar C വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കഴിഞ്ഞ 16 വർഷമായി എനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് ഞാൻ സിനിമകൾ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തലൈവർ 173. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായും സിനിമാ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആദ്യം ഈ ചിത്രം സുന്ദർ സി സംവിധാനം ചെയ്യുമെന്നായിരുന്നു പുറത്തുവന്നത്. എന്നാൽ പിന്നീട് സംവിധായക സ്ഥാനത്ത് നിന്ന് അദ്ദേഹം പിൻമാറി. ഇത് വലിയ വിവാദങ്ങൾക്കും കാരണമായി മാറി.

എന്നാൽ താൻ ഇത്ര വലിയൊരു സിനിമയിൽ നിന്നും പിന്മാറാനുള്ള യഥാർഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുന്ദർ സി ഇപ്പോൾ. അമിതമായ സമ്മർദ്ദം കാരണമാണ് താൻ ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്നാണ് സുന്ദർ സി വ്യക്തമാക്കിയിരിക്കുന്നത്. ബി​ഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സത്യം പറഞ്ഞാൽ അത് എനിക്ക് വളരെയധികം സമ്മർദ്ദമായിരുന്നു. കഴിഞ്ഞ 16 വർഷമായി എനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് ഞാൻ സിനിമകൾ ചെയ്തത്. അത് പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കിയായിരുന്നു. എന്നാൽ നിർമാണ സമയത്ത് ഒരു സിനിമ എങ്ങനെ ഫലപ്രദമായി വിവരിക്കണമെന്ന് എനിക്കറിയില്ല.

അതേസമയം ചില കാര്യങ്ങളിൽ വഴക്ക് ഒഴിവാക്കാൻ വേണ്ടി ഞാൻ എളുപ്പത്തിൽ വിട്ടുവീഴ്ച ചെയ്യും". -സുന്ദർ സി പറഞ്ഞു. "അപ്പോൾ ഇതുപോലുള്ള ഒരു വലിയ സിനിമ ഞാൻ ചെയ്താൽ, അതിൽ എന്റെ തീരുമാനങ്ങൾ മാത്രമല്ല ഉണ്ടായിരിക്കുക. വലിയ സമ്മർദ്ദം നേരിട്ടു. പ്രൊജക്ടിനോടോ അതിൽ ഉൾപ്പെട്ട ആളുകളോടോ വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് മനസ്സിലായി.

അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ തന്നെ ഞാൻ പിന്മാറിയത്" അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല പിന്മാറുന്നുവെന്ന വിവരം നടൻ രജനികാന്തിനെ താൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2027 പൊങ്കൽ സമയത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

Cinema News: Sundar C explains the reason for his exit from Rajinikanth and Kamal Haasan film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി