സുനിൽ ഷെട്ടി ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

11 അടി ഉയരം, 15 ലക്ഷം രൂപ; യന്ത്ര ആനയെ നടയ്ക്കിരുത്തി നടൻ സുനിൽ ഷെട്ടി

15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് ശിലാമഠത്തിലേക്ക് സുനിൽ ഷെട്ടി സമർപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടകയിലെ ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമ്മാനമായി നൽകി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റയും (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) യന്ത്ര ആനയെ സമര്‍പ്പിക്കാന്‍ വഴിയൊരുക്കിയത്.

പെറ്റ ഇന്ത്യയുമായും ക്യുപയുമായും സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. "ആനകളുടെ ക്ഷേമത്തിനും ഭൂമിക്കും വേണ്ടി. ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പരമ്പരാഗത ആചാരങ്ങളിലും ചടങ്ങുകളിലും ഏർപ്പെടാൻ നമ്മെ അനുവദിക്കുന്ന ഈ സുപ്രധാന പദ്ധതിയിൽ പെറ്റ ഇന്ത്യയുമായും ക്യുപയുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്".- സുനിൽ ഷെട്ടി കുറിച്ചു.

15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് ശിലാമഠത്തിലേക്ക് സുനിൽ ഷെട്ടി സമർപ്പിച്ചത്. ഉമാമഹേശ്വര എന്നാണ് യന്ത്ര ആനയ്ക്ക് പേരിട്ടിരിക്കുന്നത്. 11 അടി ഉയരമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്.

ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ഭാ​ഗമായി യന്ത്ര ആനകളെ സമർപ്പിക്കുന്നത്. ശിൽപ ഷെട്ടി, പ്രിയ മണി, പാര്‍വതി തിരുവോത്ത്, അദ ശര്‍മ തുടങ്ങിയ താരങ്ങളും വിവിധ ക്ഷേത്രങ്ങളിലേക്കായി മുൻപ് യന്ത്ര ആനയെ സംഭാവന ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT