ജ് വീര്‍ ഡിയോള്‍, ഗദർ പോസ്റ്റർ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'22 വര്‍ഷം അച്ഛന്റെ കഷ്ടപ്പാട് കണ്ടു, ഒറ്റ ദിവസം പോലും അവധി എടുത്തിട്ടില്ല': സണ്ണി ഡിയോളിനെക്കുറിച്ച് മകന്‍

22 വര്‍ഷം അച്ഛന്‍ കഷ്ടപ്പെട്ടു എന്നാണ് രാജ് വീര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദറിന്റെ മിന്നും വിജയത്തിലൂടെ ബോളിവുഡിലെ സൂപ്പര്‍താര പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്ണി ഡിയോള്‍. പ്രതിസന്ധി ഘട്ടം മറികടന്നാണ് താരം വിജയത്തിലേക്ക് എത്തിയത്. ഇപ്പോള്‍ അച്ഛന്‍ കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോളിന്റെ മകന്‍ രാജ് വീര്‍ ഡിയോള്‍. 22 വര്‍ഷം അച്ഛന്‍ കഷ്ടപ്പെട്ടു എന്നാണ് രാജ് വീര്‍ പറയുന്നത്. 

ഇത് ഞങ്ങളുടെ കുടുംബത്തിന്റെ കൂടി വിജയമാണ്. 22 വര്‍ഷമായി അദ്ദേഹം കഷ്ടപ്പെടുന്നതും പണിയെടുക്കുന്നതും ഞാന്‍ കാണുകയാണ്. ഒരു ദിവസം പോലും അവധിയെടുത്തില്ല. നടന്മാരുടെ ജീവിതം എളുപ്പമാണെന്നും അവര്‍ വെറുതെ യാത്ര ചെയ്യുകയാണെന്നും ആളുകള്‍ വന്നു പറയുമ്പോള്‍ എനിക്ക് ദേഷ്യം വരും. മറ്റ് നടന്മാരെ കണ്ടാകും അവര്‍ക്ക് തോന്നുന്നത്. പക്ഷേ എന്റെ അച്ഛന്‍ കഷ്ടപ്പെടുന്നത് ഞാന്‍ കാണുന്നതാണ്. അതിനാല്‍ എനിക്ക് ദേഷ്യമാണ് വരിക. കുടുംബത്തിനൊപ്പമുള്ള സമയം വേണ്ടെന്നുവച്ചാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. അവസാനം ഗദര്‍ 2ലൂടെ ആ ഹിറ്റിലേക്ക് എത്തി. അദ്ദേഹം അതിന് യോഗ്യനാണ്. ആ സന്തോഷം എങ്ങനെ പ്രകടിപ്പിക്കുമെന്നുപോലും എനിക്കറിയില്ല.- രാജ് വീര്‍ പറഞ്ഞു. 

2001ല്‍ പുറത്തിറങ്ങിയ ഗദറിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. ബോക്‌സ് ഓഫിസില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നേടിയത്. 500 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. അമീഷ പട്ടേല്‍ തന്നെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT