അനു​ഗ്രഹീതന്റെ വിജയം ആഘോഷിക്കുന്ന ദുൽഖറും സണ്ണി വെയിനും/ ഫേയ്സ്ബുക്ക് 
Entertainment

ഐ ലവ് യൂ ആശാനേ; അനു​ഗ്രഹീതന്റെ വിജയം ദുൽഖറിനൊപ്പം ആഘോഷിച്ച് സണ്ണി വെയിൻ

സണ്ണി വെയിൻ തന്നെയാണ് ദുൽഖറിനോടുള്ള സ്നേഹം പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലേക്ക് ഒന്നിച്ച് എത്തിയവരാണ് ദുൽഖർ സൽമാനും സണ്ണി വെയിനും. വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള സൗഹൃദയത്തിനു മാത്രം കുറവില്ല. ഇപ്പോൾ തന്റെ ചിത്രം അനു​ഗ്രഹീതൻ ആന്റണിയുടെ വിജയം ഉറ്റസുഹൃത്തിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് സണ്ണി. കേക്ക് മുറിച്ചായിരുന്നു വിജയാഘോഷം. സണ്ണി വെയിൻ തന്നെയാണ് ദുൽഖറിനോടുള്ള സ്നേഹം പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ചത്. 

‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്...സ്നേഹം മാത്രം ആശാനേ...’ - സണ്ണി കുറിച്ചു. എപ്പോഴും എപ്പോഴും എപ്പോഴും ചക്കരേ, എല്ലാ വിജയവും കയ്യടിയും നീ അർഹിക്കുന്നുണ്ട് എന്നായിരുന്നു ദുൽഖറിന്റെ മറുപടി കമന്റ്. 

നിരവധി ആരാധകരാണ് ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ശ്രീനാഥ് രാേജന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും അഭിനയരംഗത്തെത്തുന്നത്. 

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗൗരി കിഷനാണ് നായികയായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. അനു​ഗ്രഹീതൻ ആന്റണിയെ കൂടാതെ മഞ്ജു വാര്യർക്കൊപ്പമുള്ള ചതുർമുഖവും റിലീസ് ചെയ്തിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT