ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഷെർലക് ഹോംസ് ഫാൻ ആണോ? സണ്ണി വെയ്ൻ ചിത്രത്തിലെ നായികയാകാം; ചെയ്യേണ്ടത് 

18 മുതൽ 26 വയസ്സ് വരെ പ്രായപരിധിയിലുള്ള നായികയെ ആണ് തേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയ്ൻ ചിത്രത്തിലേക്ക് നായികയെ തേടുന്നു. ''നിങ്ങളൊരു ഷെർലക് ഹോംസ് ഫാൻ ആണെങ്കിൽ, ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന സ്വഭാവം നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങളിൽ ഒരാളായിരിക്കും നമ്മുടെ നായിക..!'' എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.18 മുതൽ 26 വയസ്സ് വരെ പ്രായപരിധിയിലുള്ള നായികയെ ആണ് തേടുന്നത്. 

ഓഡിഷനിൽ പങ്കെടുക്കേണ്ടവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും ഒരു മിനിറ്റിൽ കൂടാത്ത സ്വയം പരിചയപ്പെടുത്തൽ വിഡിയോയും ജൂലൈ 25ന് മുമ്പ് മെയിൽ ചെയ്യാനാണ് നിർദേശം. http://littlecrewmovies@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്. ലിറ്റിൽ ക്രൂ മൂവീസ് നിർമിച്ചു നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രികരണം ഓഗസ്റ്റിൽ ആരംഭിക്കും. ഫൈസൽ രാജ മൻസൂർ അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'അടിത്തട്ട്' എന്ന ചിത്രമാണ് സണ്ണി വെയ്നിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സണ്ണി വെയ്‌നൊപ്പം ഷൈൻ ടോം ചാക്കോയും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ ചിത്രം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

സര്‍വം 'റിങ്കു മയം'; 83*, 5 ക്യാച്ച്, സൂപ്പര്‍ ഓവറില്‍ കിടിലന്‍ ഫോറും! ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി കൊല്‍ക്കത്ത

റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും?; മോദിക്ക് പിന്തുണ, ഗ്രോക്ക് എഐയുടെ മറുപടി വൈറല്‍

രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

SCROLL FOR NEXT