രജിനിക്കൊപ്പം അനിരുദ്ധ് (Rajinikanth) ഫെയ്സ്ബുക്ക്
Entertainment

രജനിക്കുള്ള അനിരുദ്ധിന്റെ സമ്മാനമാണോ ഈ പാട്ടുകളൊക്കെ? 'മനസിലായോ' തരം​ഗത്തിന് പിന്നാലെ ട്രെൻഡായി 'ചികിടും'

രജനിക്ക് വേണ്ടി സം​ഗീതമൊരുക്കുക മാത്രമല്ല, പാടുകയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അനിരുദ്ധ്.

സമകാലിക മലയാളം ഡെസ്ക്

രജനി ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഇപ്പോൾ അതിന് ഒറ്റ ഉത്തരമേ കാണുകയുള്ളൂ, കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഓ​ഗസ്റ്റ് 14 ന് ആണ് ചിത്രം റിലീസിനെത്തുക. ദേവ എന്ന കഥാപാത്രമായി രജനികാന്ത് എത്തുമ്പോൾ മൈക്കിൾ എന്ന വില്ലനായി എത്തുന്നത് നാ​ഗാർജുന ആണ്.

ബോളിവുഡിൽ നിന്ന് ആമിർ ഖാനും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ചികിട് എന്ന ​ഗാനവും പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

രസകരമായ കാര്യമെന്താണെന്നു വച്ചാൽ രജനികാന്തിന്റേതായി അടുത്തിടെ ഹിറ്റായ പാട്ടുകളിൽ പലതും ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണെന്നതാണ്. രജനിക്ക് വേണ്ടി സം​ഗീതമൊരുക്കുക മാത്രമല്ല, പാടുകയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അനിരുദ്ധ്.

അനിരുദ്ധ്- രജനി കോമ്പോ ആരാധകർക്കും ഒരുപാട് ഇഷ്ടമാണെന്ന കാര്യത്തിൽ തർക്കമില്ല. ചികിട് സോഷ്യൽ മീ‍ഡിയയിൽ ഓളം തീർക്കുമ്പോൾ രജനികാന്തിന്റെ ആരാധകർ അടുത്തിടെ ആഘോഷമാക്കിയ ചില പാട്ടുകളിലൂടെ.

ചികിട്...

കൂലി

അറിവിന്റെ വരികൾക്കാണ് അനിരുദ്ധ് രവിചന്ദർ സം​ഗീതമൊരുക്കിയിരിക്കുന്നത്. നടൻ ടി രാജേന്ദർ, അനിരുദ്ധ്, അറിവ് എന്നിവർ ചേർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ ഇതിനോടകം തന്നെ എട്ട് മില്യണിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ചികിട്. രജനികാന്തിന്റെ പെർഫോമൻസും ​ഗാന രം​ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന കൂലിയ്ക്ക് ഛായാ​ഗ്രഹണമൊരുക്കിയിരിക്കുന്നത് മലയാളി കൂടിയായ ​ഗിരീഷ് ​ഗം​ഗാധരനാണ്.

മനസിലായോ...

വേട്ടയ്യൻ

അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് സിനിമകളിൽ രജനി ആരാധകർ ആഘോഷമാക്കിയ പാട്ടായിരുന്നു വേട്ടയ്യനിലെ മനസിലായോ എന്ന പാട്ട്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ നടി മഞ്ജു വാര്യർ ആയിരുന്നു രജനിയുടെ നായികയായെത്തിയത്. മഞ്ജു വാര്യരും രജനിയും ആടി തിമിർത്ത മനസിലായോ എന്ന ഗാനത്തിന് സം​ഗീതമൊരുക്കിയതും അനിരുദ്ധ് രവിചന്ദർ ആയിരുന്നു. ചുവപ്പ് സാരിയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് മഞ്ജുവെത്തിയപ്പോൾ രജനികാന്ത് സ്റ്റെപ് വെച്ചത് കറുത്ത വേഷത്തിലായിരുന്നു. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചത്.

കാവാലാ, ഹുക്കും...

ജയിലർ

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഓളം തീർത്ത രജനി ചിത്രങ്ങളിലൊന്നായിരുന്നു ജയിലർ. ചിത്രത്തിലെ എല്ലാ പാട്ടുകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയായിരുന്നു ജയിലറിന്റെ സം​ഗീതത്തിന് പിന്നിലും. 650 കോടിയോളം ചിത്രം ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തു. ഹുക്കും എന്ന ​ഗാനം ആലപിച്ചതും അനിരുദ്ധ് തന്നെയായിരുന്നു. 18 കോടിയിലധികം പേരാണ് ഹുക്കും ​ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്. കാവാലാ എന്ന ​ഗാനം 30 കോടിയലിധം ആളുകളാണ് യൂട്യൂബിൽ ഇതിനോടകം കണ്ടത്.

മരണമാസ്...

പേട്ട

കാർത്തിക് സുബ്ബരാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. രജനികാന്ത്, വിജയ് സേതുപതി, സിമ്രൻ, തൃഷ, നവാസുദീൻ സിദ്ദിഖി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ മരണമാസ് എന്ന ​ഗാനവും തരം​ഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയായിരുന്നു പേട്ടയിലും സം​ഗീതമൊരുക്കിയത്. എസ്പി ബാലസുബ്രഹ്മണ്യം, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ​മരണമാസ് ​ഗാനം ആലപിച്ചിരിക്കുന്നത്. 26 കോടിയിലധികം കാഴ്ചക്കാരാണ് ഈ ​ഗാനത്തിനുള്ളത്.

ചുമ്മ കിഴി...

ദർബാർ

എആർ മുരു​ഗദോസ് സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദർബാർ. 250 കോടി ചിത്രം കളക്ഷൻ നേടിയെങ്കിലും സമ്മിശ്രാഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. രജനികാന്തിന്റെ നായികയായി നയൻതാരയാണ് ചിത്രത്തിൽ അഭിനയിച്ചത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ചുമ്മാ കിഴി എന്ന ദർബാറിലെ ​ഗാനവും ആരാധകർക്കിടയിൽ വൻ ഹിറ്റായി മാറിയിരുന്നു.

Super hit songs of Anirudh Ravichander - Super Star Rajinikanth combo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT