Shashi Tharoor and Basil Joseph face off വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ'; ബേസിലിന്റെ ഇംഗ്ലീഷിന് തരൂരിന്റെ മലയാളം ചെക്ക്!

തരൂരിനെ ഇംഗ്ലീഷ് പറഞ്ഞ് നേരിടാന്‍ ശ്രമിക്കുന്ന ബേസില്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ പ്രൊമോ വിഡിയോ. ബേസില്‍ ജോസഫും ശശി തരൂരും ഒരുമിക്കുന്ന വിഡിയോ ആരാധകരുടെ കയ്യടി നേടുകയാണ്. തരൂരിനെ ഇംഗ്ലീഷ് പറഞ്ഞ് നേരിടാന്‍ ശ്രമിക്കുന്ന ബേസിലും, ബേസിലിനെ ഇംഗ്ലീഷും മലയാളവും പറഞ്ഞ് ഒതുക്കുന്ന ശശി തരൂരുമാണ് വിഡിയോയിലുള്ളത്.

പേപ്പര്‍ നോക്കി തരൂരിനോട് ഇംഗ്ലീഷ് പറഞ്ഞ് ബേസില്‍ ആളാകാന്‍ നോക്കുമ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് തരൂര്‍ നേരിടുകയാണ്. പിന്നാലെ മലയാളത്തിലേക്ക് ഗിയര്‍ മാറ്റിയ തരൂര്‍ 'ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കയറ്റി കളിക്കല്ലേ' എന്ന് പറഞ്ഞ് ബേസിലിനെ ഞെട്ടിക്കുകയാണ്.

തിരുവനന്തപുരം കൊമ്പന്‍സിന്റെ രക്ഷാധികാരിയാണ് ശശി തരൂര്‍. കൊമ്പന്മാരും കണ്ണൂര്‍ വാറിയേഴ്‌സും തമ്മിലുള്ള മത്സരം ഒക്ടോബര്‍ അഞ്ചിനാണ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ബേസിലിന്റെ ടീമായ കാലിക്കറ്റ് എഫ്‌സി ഒക്ടോബര്‍ രണ്ടിന് ഫോഴ്‌സ കൊച്ചിയെ കോഴിക്കോട് വച്ച് നേരിടും. പിന്നാലെ രണ്ടാം മത്സരത്തില്‍, ഒക്ടോബര്‍ മൂന്നിന് മലപ്പുറം എഫ്‌സി തൃശ്ശൂര്‍ എഫ്‌സിയെ നേരിടും. പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Super League Kerala: Basil Joseph and Shashi Tharoor faces off with funny 'English v/s Malayalam' battle. Video gets viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT