അമിതാഭ് ബച്ചനും രജനീകാന്തും/ഫോട്ടോ: ട്വിറ്റർ 
Entertainment

32 വർഷത്തിനുശേഷം സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു; രജനീകാന്തിന്റെ തലൈവർ 170ൽ ബി​ഗ് ബിയും

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 സിനിമയിലാണ് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂന്നു പതിറ്റാണ്ടിന് ശേഷം സീപ്പർതാരം രജീനാകാന്തും ബി​ഗ് ബിയും ഒന്നിക്കുന്ന സിനിമ വരുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 സിനിമയിലാണ് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

32 വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്നത്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്തായാലും സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

സൂര്യയെ നായകനാക്കി എത്തിയ ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രമാണ് ഇത്. രജനീകാന്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജെയിലർ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായി രജനികാന്ത് എത്തുന്നുണ്ട്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT