Supriya Menon ഇന്‍സ്റ്റഗ്രാം
Entertainment

'ഡാഡി പോയിട്ട് നാല് വര്‍ഷം, ശൂന്യതയില്‍ തളച്ചിട്ടത് പോലെ ജീവിതം'; വിങ്ങലോടെ സുപ്രിയ

സന്തോഷത്തിന്റെ നിമിഷങ്ങളില്‍ പോലും വേദനയുടെ നീറ്റല്‍ ബാക്കിയാകുന്നു

സമകാലിക മലയാളം ഡെസ്ക്

അച്ഛന്റെ ഓര്‍മദിവസം ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സുപ്രിയ മേനോന്‍. നാല് വര്‍ഷം മുമ്പ് ഇന്നേ ദിവസമാണ് സുപ്രിയയുടെ അച്ഛന്‍ വിട പറഞ്ഞത്. അച്ഛന്‍ പോയിട്ട് നാല് വര്‍ഷം ആയെങ്കിലും ഇപ്പോഴും ആ വേദന തന്നെ വിട്ടു പോയിട്ടില്ലെന്നാണ് സുപ്രിയ പറയുന്നത്. ജീവിതം ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണെന്നും സുപ്രിയ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സുപ്രിയ അച്ഛനെ ഓര്‍ത്തത്. അച്ഛനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. 2021 ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ മരണപ്പെടുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്നു. അച്ഛനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും സംസാരിക്കാറുണ്ട് സുപ്രിയ.

വളരെ അടുത്ത ബന്ധമായിരുന്നു അച്ഛനും സുപ്രിയയും തമ്മില്‍. അതുകൊണ്ട് തന്നെയാണ് ആ വിടവ് സുപ്രിയയെ ഇപ്പോഴും വേട്ടയാടുന്നത്. തന്റെ സ്പീഡ് ഡയലില്‍ അച്ഛന്‍ നമ്പര്‍ ഇപ്പോഴും ഉണ്ടെന്ന് നേരത്തെ സുപ്രിയ പറഞ്ഞിരുന്നു. സുപ്രിയയുടെ കുറിപ്പിന് താഴെ ആദരാഞ്ജലികളുമായി നിരവധി പേരാണ് എത്തുന്നത്. സുപ്രിയയുടെ വാക്കുകളിലേക്ക്:

അച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് നാല് വര്‍ഷമാകുന്നു. നിങ്ങല്‍ പോയത് മുതല്‍ ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണ് ജീവിതം. സന്തോഷത്തിന്റെ നിമിഷങ്ങളില്‍ പോലും വേദനയുടെ നീറ്റല്‍ ബാക്കിയാകുന്നു. കുറച്ചുകൂടി സമയമുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. നിങ്ങളൊടൊപ്പം ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്റെ മനസില്‍.

കുറച്ച് സമയം കൂടി കിട്ടണമെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ശിശുദിനത്തിലാണ് നിങ്ങള്‍ എന്നെ വിട്ടുപോയതെന്ന വിരോധാഭാസം എനിക്ക് മറക്കാനാകില്ല. എല്ലാദിവസവും, വാക്കുകള്‍ക്ക് വിവരിക്കാന്‍ സാധിക്കുന്നതിലുമപ്പുറം നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നുണ്ട് ഡാഡി.

Supriya Menon pens a heartfelt note about her later father. she lost him four years ago today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താമര'ക്കാറ്റില്‍ ബിഹാര്‍, ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; 'മഹാ' തകര്‍ച്ചയില്‍ മഹാസഖ്യം

Bihar Election Results 2025: 200ലേക്ക് അടുത്ത് എന്‍ഡിഎയുടെ ലീഡ് നില

ബിഹാറിലേത് എസ്‌ഐആര്‍ കള്ളക്കളി, ഇനി ഒരിടത്തും നടക്കില്ല; അഖിലേഷ് യാദവ്

Kaantha Movie Review |റെട്രോ വൈബിൽ പിടിച്ചിരുത്തി ദുൽഖർ- 'കാന്ത' റിവ്യു

ഭാര്യയ്ക്ക് നായപ്രേമം, സമ്മര്‍ദ്ദം മൂലം ഉദ്ധാരണക്കുറവുണ്ടായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

SCROLL FOR NEXT