Ramesh Pisharody, Suraj Venjaramoodu 
Entertainment

പിഷാരടി വിളിച്ചാല്‍ പ്രചരണത്തിന് പോകുമോ? സുരാജിന്റെ മറുപടി വൈറല്‍, വിഡിയോ

പിഷാരടി വിളിച്ചാല്‍ പ്രചരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞത് വാര്‍ത്തയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടിലാണ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന്റെ തിരക്കിലാണ്. ഇത്തവണ തെരഞ്ഞെടുപ്പ് നേടാന്‍ ഇറങ്ങിയ സെലിബ്രിറ്റികളിലെ പ്രമുഖനാണ് നടന്‍ രമേശ് പിഷാരടി. പാലക്കാട് മണ്ഡലത്തിലെ യുഎഡ്എഫിന്റെ സ്ഥാനാര്‍ത്ഥിയാണ് രമേശ് പിഷാരടി.

പിഷാരടി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വോട്ട് ചോദിച്ച് സിനിമാ താരങ്ങള്‍ എത്തുമോ എന്ന കൗതുകവും ജനങ്ങള്‍ക്കുണ്ട്. നേരത്തെ പിഷാരടി വിളിച്ചാല്‍ പ്രചരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിനിടെ പിഷാരടിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മറുപടി ശ്രദ്ധ നേടുകയാണ്.

'അവന്‍ മത്സരിക്കട്ടെ. നല്ല മണ്ഡലമല്ലേ. എല്ലാവരും വിജയിക്കട്ടെ. ആരെങ്കിലും ഒരാളല്ലേ വിജയിക്കൂ', എന്നായിരുന്നു പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള സുരാജിന്റെ പ്രതികരണം. പ്രചരണത്തിന് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന്, 'ഞാനിപ്പോ വണ്ടിയിലോട്ട് കയറട്ടേ', എന്നായിരുന്നു സുരാജിന്റെ മറുപടി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അതേസമയം പിഷാരടി പ്രചരണത്തിന് വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ ഉറപ്പായും പോകുമെന്നാണ് നേരത്തെ ആസിഫ് അലി പറഞ്ഞത്. ഇടത്, വലത് എന്നതിനേക്കാള്‍ വ്യക്തികള്‍ക്കാണ് താന്‍ താല്‍പര്യം കാണിച്ചിട്ടുള്ളതെന്നും ആസിഫ് അലി പറഞ്ഞിരുന്നു.

സെലിബ്രിറ്റി ആയതുകൊണ്ട് പിഷാരടിക്ക് വോട്ട് ചെയ്യണം എന്ന് ഒരിക്കലും പറയില്ല. കഴിവു നോക്കി എന്തുചെയ്യും എന്ന് മനസ്സിലാക്കിയാണ് ഞാന്‍ ഇലക്ഷന്‍ ക്യാംപെയിന് പോകാറുള്ളതും ഒഴിവാക്കാറുളളതുമെന്നും ആസ് പറഞ്ഞു. പിഷാരടിയുടെ വ്യക്തിപരമായ കഴിവ് അറിയാം. രാഷ്ട്രീയപരമായി അദ്ദേഹം എത്രത്തോളം കഴിവുള്ളയാളാണെന്ന് ഇലക്ഷനിലൂടെ അറിയാമെന്നും ആസിഫ് പറഞ്ഞിരുന്നു.

Suraj Venjaramoodu's video about Ramesh Pisharody being a candidate gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ)

ഒലിച്ചുപോയത് ഒരു ലക്ഷം കോടി, അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

വെറും നാല് ചേരുവകൾ മതി, മാംഗോ പുഡ്ഡിങ് തയ്യാറാക്കാം

വിഷുവിന് മുൻപ് എത്തില്ലേ ?; 'ദൃശ്യം 3' റിലീസ് മാറ്റിയെന്ന് റിപ്പോർട്ട്

SCROLL FOR NEXT