ഷാഫി - സുരാജ് വെഞ്ഞാറമൂട്‌ 
Entertainment

'ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍; ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്'

എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ മരണത്തില്‍ അനുശോചിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഷാഫിയുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് സുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. ഷാഫിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും സുരാജ് കൂട്ടിച്ചേര്‍ച്ചു.

സുരാജ് വെഞ്ഞാറമൂടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍....

എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..

അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നു എനിക്ക് അദ്ദേഹം..

എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍....

ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്...

അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ...

വിട

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

SCROLL FOR NEXT