Suresh Gopi ഇൻസ്റ്റ​ഗ്രാം
Entertainment

'സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്'; സ്വയം ട്രോളി സുരേഷ് ​ഗോപി, മറുപടിയുമായി മകൻ മാധവും

ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ സ്വയം ട്രോളുന്ന സുരേഷ് ഗോപിയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് സുരേഷ് ​ഗോപി. ജൂൺ 26ന് ആയിരുന്നു സുരേഷ് ​ഗോപിയുടെ പിറന്നാൾ. മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി പേരാണ് സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ സ്വയം ട്രോളുന്ന സുരേഷ് ഗോപിയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.

‘ബർത്ത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, സുരയെന്നാൽ സ്നേഹം മാത്രമാണ്" എന്നാണ് കേക്ക് കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. ട്രോളന്മാർ സുരേഷ്‌ ഗോപിയെ വിളിക്കുന്ന പേരാണ് 'സുര'. സുരേഷ് ഗോപിയുടെ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.

‘എല്ലാവരും കൂടി മൂപ്പരെയും ട്രോളൻ ആക്കി’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മറുപടിയുമായി എത്തിയത് സുരേഷ്‌ ഗോപിയുടെ മകൻ മാധവ് ആണ്. സുര എന്നാൽ ട്രോൾ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്, എന്നാണ് മാധവ് മറുപടി നൽകിയത്. ഇതുകൂടാതെ മറ്റു കമന്റുകൾക്കും മറുപടി നൽകിയിരിക്കുന്നത് മാധവാണ്.

മാധവ് ആണോ സുരേഷ്‌ഗോപിക്ക് വേണ്ടി പോസ്റ്റ് ഇട്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അച്ഛൻ സിനിമയിലെയും ജീവിതത്തിലെയും ഒറ്റക്കൊമ്പനാണ് എന്നാണ് മാധവ് പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്. ജെഎസ്കെ, ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ​ഗോപിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

Suresh Gopi birthday troll post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT