വേദിയിൽ സുധീർ പറവൂരിനൊപ്പം മിമിക്രി അവതരിപ്പിക്കുന്ന സുരേഷ് ​ഗോപി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ക്ലിഞ്ഞോ പ്ലിഞ്ഞോ' പാടുന്നതിനിടെ അത് തനിക്ക് വേണമെന്ന് സുരേഷ് ​ഗോപി, 'അതെങ്കിലും കൊടുക്കൂ' എന്ന് കമന്റ്

സുധീർ പറവൂരിനൊപ്പം മിമിക്രി അവതരിപ്പിച്ച് സുരേഷ് ​ഗോപി

Author : സമകാലിക മലയാളം ഡെസ്ക്

രാഷ്‌ട്രീയവും സിനിമയും മാത്രമല്ല മിമിക്രിയും തനിക്ക് വഴങ്ങുമെന്ന് നടൻ സുരേഷ് ​ഗോപി. മിമിക്രി കലാകാരൻ സുധീർ പറവൂരിനൊപ്പം വേദിയിൽ മിമിക്രി അവതരിപ്പിക്കുന്ന താരത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുധീർ പറവൂരിനൊപ്പം 'ക്ലിഞ്ഞോ പ്ലിഞ്ഞോ സൗൺസുള്ള തത്തേ'- എന്ന ​ഗാനം വേദിയിൽ പാടുകയാണ് സുരേഷ് ​ഗോപി. 

സുധീർ രസകരമായ ഒരു വരി പാടുമ്പോൾ 'അത് എനിക്ക് വേണ'മെന്ന് താമശരൂപേണ ഇടയ്‌ക്ക് പറയുന്നുണ്ട് താരം. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. 'അതെങ്കിലും കൊടുക്കൂ, തൃശൂർ എന്തായാലും കൊടുത്തില്ല'- എന്നായിരുന്നു ഒരാളുടെ കമന്റ്. ​താരത്തിന്റെ ലാളിത്യത്തെ ചൂണ്ടിക്കാട്ടിയും പലരും കമന്റ് ചെയ്‌തു. എന്നാൽ വിഡിയോയ്‌ക്ക് താഴെ രാഷ്ട്രീയം പറയരുതെന്ന മുന്നറിയിപ്പ് തന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ. 

ബിജു മേനോനും സുരേഷ് ​ഗോപിയും ഒന്നിക്കുന്ന ​ഗരുഡ എന്ന ചിത്രമാണ് ഇനി താരത്തിന്റെ റിലീസാകാനുള്ള സിനിമ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അരുൺ വർമയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT