chinthamani_second_part 
Entertainment

വീണ്ടും ലാൽകൃഷ്ണ വിരാടിയാരാവാൻ സുരേഷ് ​ഗോപി; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഷാജി കൈലാസ്

ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാ​ഗം എത്തുകയാണ്

സമകാലിക മലയാളം ഡെസ്ക്

ലാൽകൃഷ്ണ വിരാടിയാർ എന്ന വക്കീൽ കഥാപാത്രമായി എത്തി സുരേഷ് ​ഗോപി ആരാധകരെ അമ്പരപ്പിച്ച ചിത്രമാണ് ചിന്താമണി കൊലക്കേസ്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രം വൻ വിജയമായി. ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാ​ഗം എത്തുകയാണ്. സംവിധായകൻ ഷാജി കൈലാസാണ് പ്രഖ്യാപനവുമായി എത്തിയത്. പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. 

അലമാരയിൽ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റർ. ലാൽകൃഷ്ണ വിരാടിയാർ എന്നതിന്റെ ചുരുക്കമായ എൽകെ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ‘‘ഞങ്ങൾ മുന്നോട്ട്’’ എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റർ പങ്കുവച്ചത്. ആദ്യ ഭാ​ഗത്തിന് തിരക്കഥ ഒരുക്കിയ എകെ സാജൻ തന്നെയാണ് രണ്ടാം ഭാ​ഗത്തിനുവേണ്ടിയും കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാൽകൃഷ്ണ വിരാടിയാർ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഭാവന, തിലകൻ, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.  തെലുങ്കിൽ ‘മഹാലക്ഷ്മി’ എന്ന പേരിലും തമിഴിൽ ‘എല്ലാം അവൻ സെയ്യാൽ’ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT