കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്കെടുക്കാൻ തയാറാകുന്ന അഭിനേതാക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുൻപിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത സാഹസികതയെക്കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ. ഭദ്രൻ സംവിധാനം ചെയ്ത യുവതുർക്കി എന്ന ചിത്രത്തിൽ പച്ച എലിയെ കഴിക്കുന്ന സുരേഷ് ഗോപിയുടെ ഒരു രംഗമുണ്ട്. ഇതിൽ സുരേഷ് ഗോപി കടിച്ചു പറിക്കുന്നത് ജീവനുള്ള എലിയെ തന്നെയാണെന്നാണ് പുറത്തുവരുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂരാണ് വെളിപ്പെടുത്തൽ നടത്തിയത്. ആർട്ട് ഡയറക്ടർ കേക്കുകൊണ്ട് ഉണ്ടാക്കിയ എലിയെ കൊണ്ടുവന്നപ്പോൾ ഭദ്രൻ അത് വലിച്ചെറിഞ്ഞെന്നും. തുടർന്ന് പച്ച എലിയെ തന്നെ കടിക്കാനായി കൊടുത്തുവെന്നുമാണ് അദ്ദേഹം പറയുന്നത്.
സേതുവിന്റെ വാക്കുകൾ ഇങ്ങനെ; യുവതുർക്കിയിൽ ഒരു സീനുണ്ട്. ജയിലില്‍ കീരിക്കാടന്‍ ജോസിന്റെ ക്യാരക്ടറിന് ചിക്കന്‍ കൊടുക്കുന്നതും, സുരേഷേട്ടന്റെ കഥാപാത്രം അത് എതിര്ക്കുന്നതൊക്കെയാണ് സീൻ. അതില്‍ കീരിക്കാടന്‍ ചെയ്ത ജയിലര്‍ സുരേഷേട്ടനെ പച്ച എലി തീറ്റിക്കണം. മുത്തുരാജ് ഒരു കേക്ക് എലിയുടെ രൂപത്തില്‍ ഉണ്ടാക്കി കൊണ്ടുവന്ന് ഭദ്രന് സാറിന് കൊടുത്തു. അദ്ദേഹം അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. എന്നിട്ട് പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അവസാനം ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു. അവസാനം മേയ്ക്കപ്പ് മാന്‍ കൊടുത്ത ഡെറ്റോള്‍ കുടിച്ച് തുപ്പുന്ന സുരേഷേട്ടനെയാണ് ഞാന്‍ കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates