സൂര്യയും ജ്യോതികയും ഇൻസ്റ്റ​ഗ്രാം
Entertainment

'കാക്ക കാക്കയിൽ ജ്യോതിക വാങ്ങിയത് എന്നേക്കാൾ മൂന്നിരട്ടി പ്രതിഫലം': സൂര്യ

'അവള്‍ വളരെ വേഗമാണ് വിജയത്തിലേക്ക് കുതിച്ചത്. അഞ്ച് വര്‍ഷമെടുത്തു ഞാനൊന്ന് സ്ഥിരതയിലെത്താന്‍'

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍താര ജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം കാക്ക കാക്കയില്‍ തന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലമാണ് ജ്യോതി വാങ്ങിയിരുന്നത് എന്നാണ് സൂര്യ പറയുന്നത്.

'ജ്യോതികയുടെ ആദ്യത്തെ തമിഴ് സിനിമ എനിക്കൊപ്പമാണ് അഭിനയിച്ചത്. ഹിന്ദിയില്‍ ഡോലി സജാ കെ രഖ്‌നയ്ക്ക് ശേഷമുള്ള ചിത്രമായിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളും പരസ്പര ബഹുമാനം പുലര്‍ത്തിയിരുന്നവരുമാണ്. എനിക്ക് തമിഴ് അറിയാം. ഞാന്‍ ഒരു നടന്റെ മകനുമാണ്. എന്നിട്ടും ഞാന്‍ എന്റെ വരികള്‍ മറക്കുമായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അതെന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു. ജ്യോതികയുടെ ജോലിയോടുള്ള സമീപനത്തെ ഞാന്‍ ബഹുമാനിച്ചിരുന്നു. അവള്‍ക്ക് എന്നെക്കാള്‍ നന്നായി വരികള്‍ അറിയാമായിരുന്നു. കാണാതെ പഠിക്കുമായിരുന്നു.'

'അവള്‍ വളരെ വേഗമാണ് വിജയത്തിലേക്ക് കുതിച്ചത്. അഞ്ച് വര്‍ഷമെടുത്തു ഞാനൊന്ന് സ്ഥിരതയിലെത്താന്‍. സ്വയം നായകന്‍ എന്ന് വിളിക്കാന്‍ എനിക്ക് പിന്നെയും സമയമെടുത്തു. കാക്ക കാക്ക ചെയ്യുമ്പോള്‍ എനിക്ക് ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു അവളുടെ പ്രതിഫലം. ഞാന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് ഓര്‍ക്കുന്നത് ആ സമയത്താണ്. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ അവള്‍ റെഡിയായിരുന്നു. അവളുടെ മാതാപിതാക്കളും അതിന് സമ്മതിച്ചു. ഞാനും അവളും സമ്പാദിക്കുന്നത് എത്രയാണെന്ന് ഞാന്‍ ആലോചിച്ചു. എങ്ങനെയും കഷ്ടപ്പെട്ട് അവളെപ്പോലെയാവണമെന്നാണ് ഞാന്‍ ആലോചിച്ചത്. അവരെ സംരക്ഷിക്കാന്‍ പറ്റുന്ന രീതിയിലെങ്കിലും ആവണമെന്ന് തോന്നി. അതെല്ലാം നടന്നു.'- സൂര്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT