Suriya and Mamitha Baiju 
Entertainment

40 കാരനെ പ്രണയിക്കുന്ന 20 കാരി; സൂര്യയുടെ നായികയായി മമിത ബൈജു; വിശ്വനാഥ് ആന്റ് സണ്‍സ് ടീസര്‍

ബോക്‌സ് ഓഫീസിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സൂര്യ

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സൂര്യയൊരുങ്ങുന്നു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ-മമിത ബൈജു ചിത്രം വിശ്വനാഥ് ആന്റ് സണ്‍സിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്. നാല്‍പ്പതുകാരന്‍ നായകനും ഇരുപതികാരി നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമിതയുടേയും സൂര്യയുടേയും പ്രകടനങ്ങള്‍ കൊണ്ട് ഗംഭീരമാകും ചിത്രമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ടീസറിന്‌റെ അവസാനം കുട്ടിയുമായി സൂര്യ വരുന്നത് കാണാം. കോമഡിയും റൊമാന്‍സുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്.

ജൂലൈയോടെ ചിത്രം ബോക്‌സ് ഓഫീസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂര്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസുമാണ് നിര്‍മാണം.

Suriya and Mamitha Baiju starrer Vishwanath and Sons teaser is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും