സൂരറൈ പോട്രിൽ സൂര്യ / ചിത്രം: ട്വിറ്റർ 
Entertainment

സൂരറൈ പോട്ര് ഹിന്ദി റിമേക്കിന്; സംവിധാനം സുധ കൊങ്കര, നിർമാതാവായി സൂര്യയും 

2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദിയിലും ചിത്രമൊരുക്കുക. 

തമിഴിൽ ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമയിലെ ഉർവ്വശിയുടെ അഭിനയം ഏറെ ശ്രദ്ധനേടി. ചിത്രം ഹിന്ദിയിലെത്തുമ്പോൾ അഭിനേതാക്കൾ ആരായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു വിമാനത്തിൽ യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പോട്ര്.  ചിത്രത്തിൽ സൂര്യ മാരൻ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. ബൊമ്മി എന്നാണ് അപർണയുടെ കഥാപാത്രത്തിന്റെ പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക