സൂര്യ 44 
Entertainment

ഊട്ടിയിലെ ചിത്രീകരണവും കഴിഞ്ഞു, സൂര്യ 44 ടീം കന്യാകുമാരിയിലേക്ക്

കന്യാകുമാരിയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ.

Author : സമകാലിക മലയാളം ഡെസ്ക്

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന സൂര്യ 44 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്. ആൻഡമാനിലെയും ഊട്ടിയിലേയും ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതായാണ് വിവരം. കന്യാകുമാരിയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ. 20 അല്ലെങ്കിൽ 30 ദിവസം വരെ കന്യാകുമാരിയിൽ ചിത്രീകരണമുണ്ടാകും.

ചെന്നൈയിലും ഷൂട്ടിങ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ജയറാം, ജോജു ജോർജ്, കരുണാകരൻ, സുജിത് ശങ്കർ, തമിഴ്, രാമചന്ദ്രൻ ദുരൈരാജ്, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് സൂര്യ 44 ഒരുങ്ങുന്നത്. പൂജ ഹെ​ഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കുവ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു