അജിത്ത്, സൂര്യയും കാർത്തിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ചെക്ക് കൈമാറുന്നു/ ട്വിറ്റർ 
Entertainment

സൂര്യയും കാർത്തിയും ഒരു കോടി, അജിത്ത് 25 ലക്ഷം; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി സൂപ്പർതാരങ്ങൾ

രജനീകാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് രോ​ഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് തമിഴ് സൂപ്പർതാരങ്ങൾ. നടന്മാരായ സൂര്യ, കാർത്തിക്, അജിത്ത് എന്നിവരാണ് സംഭാവന നൽകിയത്. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്.

നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. അജിത്ത് കുമാര്‍ ബാങ്ക് ട്രാൻസ്‍ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം തമിഴ്‍നാട്ടില്‍ നിന്ന് വരുന്നുണ്ട്. രോ​ഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT