ഇർഫാൻ ഖാൻ, ഇർഫാൻ മകനൊപ്പമുള്ള പഴയ ചിത്രം/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'അങ്ങനെയൊരു അച്ഛനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, ഇര്‍ഫാന്‍ പോയശേഷം രണ്ടു മക്കളും വിഷാദത്തിലായി'

എല്ലാം ചെയ്യൂ പക്ഷേ നിങ്ങള്‍ എന്താണ് എന്നുള്ളത് മറക്കരുത് എന്നാണ് മക്കളോട് ഇർഫാൻ പറയുക

സമകാലിക മലയാളം ഡെസ്ക്

രാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ വിടപറഞ്ഞത്.അദ്ദേഹത്തിന്റെ മരണത്തിലൂടെ ഇന്ത്യന്‍ സിനിമയ്ക്കു തന്നെ തീരാനഷ്ടമാണ് ഉണ്ടായത്. താരത്തിന്റെ കുടുംബത്തിന് ഏറ്റ ആഘാതവും വലുതാണ്. ഭാര്യ സുതപ സികധറും മക്കളുമെല്ലാം താരത്തിന്റെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അപ്പോള്‍ ശ്രദ്ധ നേടുന്നത് ഇര്‍ഫാനെക്കുറിച്ചുള്ള സുതപയുടെ വാക്കുകളാണ്. 

ഇര്‍ഫാനെ പോലെയൊരു അച്ഛനെ താന്‍ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. മകന്‍ ബബിലിന് ഇര്‍ഫാനെ മിസ് ചെയ്യുന്നതിനുള്ള കാരണവും ഇതാണെന്നും സുതപ പറയുന്നത്. താരത്തിന്റെ മരണശേഷം രണ്ടു മക്കളും വിഷാദത്തിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 7ന് ഇര്‍ഫാന്റെ ജന്മവാര്‍ഷികമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിളിനോട് സംസാരിക്കുന്നതിനിടെയാണ് മക്കളുമായുള്ള ഇര്‍ഫാന്റെ ബന്ധത്തെക്കുറിച്ച് വാചാലയായത്. അതുപോലൊരു അച്ഛനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹം ബബിലിന്റെ സുഹൃത്തായിരുന്നു. അതുകൊണ്ടാണ് ബബിലിന് അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നത്. അദ്ദേഹം വളരെ വിവേകമുള്ളയാളായിരുന്നു. ബബില്‍, ഇപ്പോള്‍ നിനക്ക് കാമുകി വേണ്ട, അതു ചെയ്യരുത് എന്നൊന്നും ഒരിക്കലും ഇര്‍ഫാന്‍ പറ
ഞ്ഞില്ല. എല്ലാം ചെയ്യൂ പക്ഷേ നിങ്ങള്‍ എന്താണ് എന്നുള്ളത് മറക്കരുത് എന്നാണ് പറയുക. - സുതപ പറഞ്ഞു. 

ഇര്‍ഫാന്റെ വേര്‍പാട് രണ്ട് മക്കളിലും വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അവര്‍ വ്യക്തമാക്കി. എന്റെ രണ്ട് മക്കള്‍ക്കും ഇര്‍ഫാന്റെ മരണശേഷം ആന്‍സൈറ്റിയും ഡിപ്രഷനുമാണ്. അവര്‍ രണ്ട് പേരും പെണ്‍കുട്ടികളല്ല. ആണ്‍കുട്ടികളാണ്. ആണ്‍കുട്ടികളായതുകൊണ്ടുതന്നെ ചില സാഹചര്യങ്ങളിലെ അവരെ നല്ലരീതിയിലുള്ള തോന്നലുണ്ടാക്കാന്‍ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല.- സുതപ പറഞ്ഞു.

മൂത്തമകന്‍ ബബില്‍ അടുത്തിടെയാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇളയ മകന്‍ അയാന്‍ വിദ്യാര്‍ത്ഥിയാണ്. 2020ലായിരുന്നു ഇര്‍ഫാന്റെ മരണം. ഏറെ നാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT