സ്വാസികയും പ്രേം ജേക്കബും യുട്യൂബ്
Entertainment

റൊമാന്റിക്കായി സ്വാസികയും പ്രേമും; വിവാഹഗാനം വൈറല്‍, വീഡിയോ

ടെലിവിഷന്‍ താരം പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസികയും പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കിയ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഇരുവരുമൊത്തുള്ള വെഡിങ് ഗാനം വൈറലാകുകയാണ്. സ്വാസികയുടെ വിവാഹം നടന്ന ജനുവരി 24നാണ് ഈ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. റൊമാന്റിക് മോഡിലുള്ള സ്വാസികയെയും പ്രേമിനെയും വീഡിയോയില്‍ കാണാം. ഗൗതം വിന്‍സന്റ് ആണ് ഗാനത്തിന് സംഗീതം നല്‍കിയത്. ജോസിമ ഷാജിയുടെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സോണി മോഹനും ഋധു കൃഷ്ണയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടത്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും കസിന്‍സ് പണികൊടുക്കുന്ന വീഡിയോ സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുണ്ട്. ആദ്യരാത്രിയില്‍ മുറിയില്‍ എത്തിയ സ്വാസികയെ കസിന്‍സ് പൂട്ടിയിടുകയായിരുന്നു. താക്കാല്‍ കണ്ടെത്തി വാതില്‍ തുറക്കണം എന്നായിരുന്നു ടാസ്‌ക്. പ്രേം താക്കോല്‍ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT