സ്വാസികയും പ്രേം ജേക്കബും ഇന്‍സ്റ്റഗ്രാം
Entertainment

സ്വാസികയെ മുറിയിൽ പൂട്ടിയിട്ടു, താക്കോൽ അന്വേഷിച്ച് നടന്ന് പ്രേം; ഫസ്റ്റ് നൈറ്റിൽ കിട്ടിയ പണി, വിഡിയോ

വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ തന്നെ പണി വാങ്ങിയിരിക്കുകയാണ് താരദമ്പതികൾ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ടെലിവിഷൻ താരം പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹാഘോഷത്തിൽ നിന്നുള്ള നിരവധി വിഡിയോകളാണ് പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ തന്നെ പണി വാങ്ങിയിരിക്കുകയാണ് താരദമ്പതികൾ. കസിൻസാണ് ഇരുവർക്കും പണി കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അതിന്റെ വിഡിയോ ആണ്.

'ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്' എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പങ്കുവച്ചത്. ആദ്യരാത്രിയിൽ മുറിയിൽ എത്തിയ സ്വാസികയെ കസിൻസ് പൂട്ടിയിടുകയായിരുന്നു. താക്കാൽ കണ്ടെത്തി വാതിൽ തുറക്കണം എന്നായിരുന്നു ടാസ്ക്. പ്രേം താക്കോൽ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.

ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്' എന്ന കാപ്ഷനിൽ സ്വാസികയും വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിരുന്നു. നിരവധി ആരാധകരാണ് രസകരമായ കമന്റുമായി പോസ്റ്റിന് താഴെ എത്തുന്നത്. സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT