Swasika Instagram
Entertainment

'സിന്ദൂരം തൊടുന്നതും താലിയിടുന്നതും എന്റെ ഇഷ്ടം, താലിയി‌ടുന്നവരെ മോശക്കാരികളെന്ന് പറയുന്നു'; കുലസ്ത്രീ വിളിക്ക് താൻ അർഹയല്ലെന്ന് സ്വാസിക

ഇന്നത്തെ സമൂഹം താലിയിടാത്തതിനെ മാത്രം മഹത്വവൽക്കരിക്കുകയാണ്. താലിയി‌ടുന്നവരെ മോശക്കാരികളായും താലിയി‌ടുന്നവരെ നല്ലവരായുമാണ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വിവാഹശേഷം സിന്ദൂരം തൊടുന്നതും താലിയിടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും അതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും നടി സ്വാസിക. താലി ധരിക്കാത്തത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെങ്കിൽ താലി ധരിക്കുന്നതും അങ്ങനെ തന്നെയാണെന്ന് താരം പറഞ്ഞു.

ഇന്നത്തെ സമൂഹം താലി ധരിക്കാത്തതിനെ മാത്രം മഹത്വവൽക്കരിക്കുന്നുവെന്നും സ്വാസിക അഭിപ്രായപ്പെട്ടു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രം 'ആകാശത്തിലൊരു താര'യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഷൂട്ടോ മറ്റു തിരക്കുകളോ ഇല്ലാത്ത ദിവസങ്ങളിൽ പോലും സ്വയം വിവാഹിതയായ രൂപത്തിൽ തന്നെ കാണാനാണ് ഇഷ്ടമെന്ന് സ്വാസിക പറയുന്നു. രാവിലെ കുളിച്ച് സിന്ദൂരം തൊട്ട്, കണ്ണെഴുതി, പൊട്ടും താലിയും ധരിക്കുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഇതെല്ലാം മറ്റാരുടെയും നിർബന്ധപ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിന്റെ ഭാഗമാക്കിയതാണെന്നും താരം വ്യക്തമാക്കി.

തന്നെ 'കുലസ്ത്രീ' എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും സ്വാസിക അഭിമുഖത്തിൽ സംസാരിച്ചു. കുലസ്ത്രീ എന്ന വാക്കിന്റെ യഥാർഥ അർഥം പലർക്കും അറിയില്ലെന്നും അതുകൊണ്ടാണ് പലരും ഈ വിശേഷണം ഉപയോഗിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു. ഒരു കുലത്തിന്റെ അധിപയും ശക്തിയുള്ളവളുമാണ് കുലസ്ത്രീ എന്നതുകൊണ്ട് അർഥമാക്കുന്നതെന്നും എന്നാൽ ആ വിശേഷണത്തിന് താൻ അർഹയല്ലെന്നും സ്വാസിക പറഞ്ഞു.

സ്വാസികയുടെ വാക്കുകൾ:

ആളുകൾ പറയുന്നത് പറയട്ടെ. ഇതാണെന്റെ ഇഷ്ടം. കുലസ്ത്രീപട്ടം അവർ തന്നാലും അതെന്റെ ഇഷ്ടമായതുകൊണ്ട് ഞാൻ വളരെ സ്നേഹത്തോടെ സ്വീകരിക്കുന്നു. ഈ പോയിന്റിലേക്ക് എത്തിക്കഴിയുമ്പോൾ പിന്നെ കമന്റ്സ് നമ്മളെ ബാധിക്കില്ല. ഞാൻ എല്ലാ കമന്റുകളും വായിക്കും. പക്ഷേ അടുത്തകാലത്തൊന്നും ഒരിക്കലും ഒരു കമന്റും എന്നെ വല്ലാതെ ശല്യം ചെയ്തിട്ടില്ല. വളരെ മുൻപ്, ഞാൻ സീരിയൽ ചെയ്യുന്ന സമയത്ത് ആളുകൾ പറയും, അയ്യോ മുഖക്കുരു ആണ്, ഇഷ്ടം തോന്നില്ല എന്നൊക്കെ. അന്നൊക്കെ വിഷമിച്ചിട്ടുണ്ട്. എങ്ങനെ നേരിടണമെന്ന് അന്ന് അറിയുന്നുണ്ടായിരുന്നില്ല.

തിരക്കുള്ള ലൈഫ്സ്റ്റൈലിലും ഞാൻ എന്റേതായിട്ടുള്ള ലോകം നിർമിച്ചെടുക്കുമ്പോൾ ആ ലോകത്തിനൊരു പ്രത്യേകത വേണം. അതുകൊണ്ടാണ് അതിലേക്ക് ഈ കാര്യങ്ങൾ ചേർത്തുവെക്കുന്നത്. സിന്ദൂരം തൊടുന്നതും കാലുപിടിക്കുന്നതും പാത്രം കഴുകുന്നതും എല്ലാം ഞാനായിട്ട് ഉണ്ടാക്കിയതാണ്. കല്യാണം കഴിഞ്ഞ് അടുത്തദിവസം കാണുമ്പോഴും ചിലർ അങ്ങനെതന്നെയാണിരിക്കുന്നത്. സിന്ദൂരം തൊടുന്നില്ല. ജീൻസും പാന്റ്സും ഇട്ടിട്ട് പുറത്തേക്കു വരുന്നു. പക്ഷേ എനിക്ക് എന്നെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല.

ഷൂട്ടോ കാര്യങ്ങളോ ഇല്ലാതെ വീട്ടിലിരിക്കുന്ന ​ദിവസം കണ്ണാടിയിൽ എന്നെ കാണുമ്പോൾ ഒരു വിവാഹിതയായി തോന്നണമെന്നാണ് എന്റെ ആ​ഗ്രഹം. അതുകൊണ്ട് ഞാൻ രാവിലെ കുളിക്കുന്നു, സിന്ദൂരം തൊ‌ടുന്നു, കണ്ണെഴുതി പൊട്ടുതൊടുന്നു, താലിയിടുന്നു. അതെല്ലാം എന്റെ ഇഷ്ടമാണ്. എനിക്കെന്നെ അങ്ങനെ കാണാൻ ഇഷ്ട‌മാണ്. എനിക്ക് മറ്റുള്ളവരോട് പറയാൻ സാധിക്കുമോ നിങ്ങൾ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ?

താലി ഇടാതിരിക്കുന്നത് ഒരാളുടെ പേഴ്സണൽ ചോയിസാണെങ്കിൽ താലിയിടുന്നതും ഒരാളുടെ പേഴ്സണൽ ചോയിസാണ്. ഇന്നത്തെ സമൂഹം താലിയിടാത്തതിനെ മാത്രം മഹത്വവൽക്കരിക്കുകയാണ്. താലിയി‌ടുന്നവരെ മോശക്കാരികളായും താലിയി‌ടുന്നവരെ വളരെ നല്ലവരായുമാണ് ഇപ്പോൾ പറയുന്നത്. അത് വേണ്ട, നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട. എനിക്ക് ഏറ്റവും ആ​​ഗ്രഹമുള്ള കാര്യങ്ങളാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പോൾ ഞാനത് പറയും.

ആൾക്കാർക്ക് അറിയില്ല ഈ കുലസ്ത്രീ എന്ന വാക്കിന്റെ അർഥം. അതുകൊണ്ടാണ് വെറുതേ ഇങ്ങനെ പറയുന്നത്. എന്നെ ഒന്നും അങ്ങനെ വിളിക്കാൻ പറ്റില്ല. കുലസ്ത്രീ എന്നാൽ ഒരു കുലത്തിന്റെ അധിപയാണ്, അവൾ പവർഫുളാണ്. ശരിക്കും അങ്ങനെ വിളിക്കപ്പെടാൻ എനിക്ക് അർഹതയില്ല.

Swasika asserts that she does not deserve the 'Kulasthree' label

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭയില്‍ വേണ്ടത് 41 പേര്‍, രാജ്യസഭയില്‍ 12ഉം; ഡിഎംകെയിലേക്കും എന്‍സിപിയിലേക്കും പാലമിട്ട് കേന്ദ്രം

'യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് കണ്ടിട്ടുണ്ട്, തള്ളി മഴ പെയ്യിക്കുന്നത് ഇതാദ്യായിട്ടാ..'; മല്ലിക സുകുമാരന് ട്രോള്‍ മഴ

മാറിയും മറിഞ്ഞും ആദ്യ ദിനം; 'ആകാശ് ട്വിസ്റ്റ്'! കിവീസിന് നേരിയ മുന്‍തൂക്കം

ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ, കൊലപാതക രാഷ്ട്രീയം സിപിഎം അംഗീകരിക്കുന്നില്ല: എംവി ഗോവിന്ദന്‍

'ഒരു ദിവസം പെയ്യേണ്ട മഴ ഒരുമണിക്കൂറില്‍ പെയ്തു, ഓടകള്‍ക്ക് വീതിയില്ല'; വെള്ളക്കെട്ടില്‍ വിശദീകരണവുമായി മേയര്‍