Swasika Instagram
Entertainment

ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ അഭിനയം നിർത്തും; കുടുംബജീവിതം പ്രധാനമെന്ന് സ്വാസിക

ബഹ​ളമുണ്ടാക്കി, അടിപിടി കൂടി, ഡിവോഴ്സിലേക്കൊക്കെ എത്തിയ ശേഷം സിനിമയിൽ അഭിനയിച്ചാൽ ഞാൻ ഹാപ്പി ആയിരിക്കുമെന്ന് തോന്നുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

അഭിനയത്തോടൊപ്പം കുടുംബജീവിതത്തിനും താൻ പ്രാധാന്യം നൽകുന്നുണ്ടെന്നും ഭർത്താവിന്റെ വീട്ടുകാർക്ക് താൽപര്യമില്ലെങ്കിൽ അഭിനയം നിർത്താൻ തയ്യാറാകുമെന്നും നടി സ്വാസിക. അഭിനയം ഒരു തൊഴിലാണ് എന്ന കാര്യം ഭർത്താവിന്റെ വീട്ടുകാർക്ക് മനസ്സിലാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാമെന്നും അതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും താരം പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.

അഭിനയം ഇഷ്ടമാണെങ്കിലും കുടുംബജീവിതവും തനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് സ്വാസിക പറയുന്നു. കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയും വഴക്കിട്ടും സിനിമയിൽ അഭിനയിക്കുന്നത് തനിക്ക് സന്തോഷം നൽകില്ലെന്നും താരം വ്യക്തമാക്കി.

കുടുംബത്തിൽ നിന്നുള്ള പിന്തുണയില്ലാതെ മുന്നോട്ടുപോകുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വാസിക പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലാതെ അഭിനയരംഗത്ത് തുടരേണ്ടി വരുന്ന കലാകാരന്മാരെ കണ്ടിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ താൻ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.

സ്വാസികയുടെ വാക്കുകളിലേക്ക്:

ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ ഞാൻ അഭിനയം നിർത്തുമെന്ന് പറഞ്ഞത് ശരിയാണ്. അഭിനയം എന്നത് ഒരു തൊഴിലാണെന്നു മനസ്സിലാക്കാൻ ഭർത്താവിന്റെ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകും. തൊഴിലിലെ അനിശ്ചിതത്വത്തോടുള്ള ജാനിസ് അമ്മയുടെ ( ഭർത്താവ് പ്രേമിന്റെ അമ്മ) ആശങ്ക സ്വാഭാവികമാണ്. അതിനെ കുറ്റം പറയാൻ സാധിക്കില്ല.

അഭിനയം ഇഷ്ടമുള്ളതുപോലെതന്നെ എനിക്ക് ഫാമിലി ലൈഫും ഇഷ്ടമാണ്. പക്ഷേ ബഹ​ളമുണ്ടാക്കി, അടിപിടി കൂടി, ഡിവോഴ്സിലേക്കൊക്കെ എത്തിയ ശേഷം സിനിമയിൽ അഭിനയിച്ചാൽ ഞാൻ ഹാപ്പി ആയിരിക്കുമെന്ന് തോന്നുന്നില്ല. ഉള്ളിൽ എനിക്കൊരു വിഷമം ഉണ്ടായിരിക്കും. എനിക്ക് ഫാമിലി ലൈഫ് ഇഷ്ടമുള്ളതുകൊണ്ടാണത്. ചിലപ്പോൾ ഫാമിലി ഒരു പ്രയോറിറ്റിയല്ല, വിവാഹം ഒരു പ്രയോറിറ്റിയല്ല എന്നൊക്കെ വെക്കുന്ന വ്യക്തികൾക്ക് കുഴപ്പമില്ലായിരിക്കാം.

പക്ഷേ കുടുംബത്തിൽ നിന്നും പിന്തുണയില്ലാതെ, എന്നും വഴക്കുണ്ടാക്കിക്കൊണ്ട്, ആളുകളുമായി വഴക്കിട്ടുകൊണ്ടാണ് ഒരു ഷോട്ടിൽ അഭിനയിക്കുന്നതെങ്കിൽ അതു ബുദ്ധിമുട്ടുണ്ടാക്കും. അത്തരം ആർട്ടിസ്റ്റുകളെ കണ്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളുണ്ടായാൽ മാനസികാരോ​​ഗ്യം കണക്കിലെടുത്ത് അഭിനയം നിർത്തിയേക്കും. പകരം ഡാൻസും മറ്റുകാര്യങ്ങളുമായി മുന്നോട്ടുപോകാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നു.

Swasika says she will stop acting if her husband's family demands; family life is more important

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസിൽ 'സതീശൻ ഗ്രൂപ്പ്' രൂപപ്പെടുന്നു; അകലം പാലിച്ച് മുഖ്യമന്ത്രി, എ ഗ്രൂപ്പിനെയും കെസി പക്ഷത്തെയും പ്രതിരോധിക്കാൻ നീക്കം

മയക്കി പിടികൂടി കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി അനൂപ്

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അപ്പാനി ശരത്; 'റൂബി' ക്രിസ്മസിനെത്തും

പെരമ്പൂർ വിജയത്തിനെതിരായ കേസിൽ വിചാരണ നേരിടണം; മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

സൗദിയിലെ ജിസാന്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്