Tamannaah, Jailer വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പിന്നീട് എനിക്ക് അങ്ങനെ തോന്നി, 'കാവാലാ'യിൽ തൃപ്തയായിരുന്നില്ല'; തുറന്നു പറഞ്ഞ് തമന്ന

ഞാൻ പരിശീലനം സിദ്ധിച്ച ഒരു നർത്തകിയല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രജനികാന്ത് ചിത്രം 'ജയിലറി'ലെ 'കാവാലാ...' എന്ന പാട്ടിലെ തന്റെ പ്രകടനത്തിൽ താൻ സംതൃപ്തയായിരുന്നില്ലെന്ന് നടി തമന്ന. ഫറ ഖാൻ തന്റെ യൂട്യൂബ് വ്ലോ​ഗിന്റെ ഭാ​ഗമായി തമന്നയുടെ മുംബൈയിലെ വീട്ടിൽ നടത്തിയ ഹോം ടൂറിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

"കാവാലാ'യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അല്പം അതൃപ്തയായിരുന്നു, കാരണം എനിക്ക് കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് എനിക്ക് തോന്നി." തമന്ന പറഞ്ഞു."എപ്പോഴും കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ," എന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫറാ പറഞ്ഞു.

"പക്ഷേ, 'ആജ് കി രാത്ത്' എന്ന ഗാനത്തിനായി ഞാൻ 15 ദിവസം റിഹേഴ്സൽ ചെയ്തിരുന്നു, അത്രയും സമയം ഞാൻ ചെലവഴിക്കാൻ തന്നെ ആഗ്രഹിച്ചു. ഞാൻ പരിശീലനം സിദ്ധിച്ച ഒരു നർത്തകിയല്ല. കാമറയ്ക്ക് മുന്നിൽ വരുന്നതിന് മുൻപ് കുറേ തവണ റിഹേഴ്സൽ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. പ്രാക്ടീസ് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്". - തമന്ന പറഞ്ഞു.

അനിരുദ്ധ് രവിചന്ദർ സം​ഗീതം നൽകിയ 'കാവാലാ'യുടെ വരികൾ എഴുതിയത് അരുൺരാജ കാമരാജ് ആണ്. ശിൽപ റാവു ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇത് ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കുകയും ചെയ്തു.

'വൺ- ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്' എന്ന ചിത്രമാണ് തമന്നയുടെ പുതിയ പ്രൊജക്ട്. സിദ്ധാർഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകൻ. അതേസമയം നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2 അണിയറയിൽ പുരോ​ഗമിക്കുകയാണ്.

Tamannaah reveals feeling unsatisfied after viral Kaavaalaa Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ': നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

'പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാന്‍ കഴിഞ്ഞു; കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ'; പിഎം ശ്രീയില്‍ കെ സുരേന്ദ്രന്‍

'സമാജ്‌വാദി പാര്‍ട്ടിയിലെ എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ റെഡി; അമിത് ഷായ്ക്ക് കത്ത് നല്‍കി'; അടുത്ത പിളര്‍പ്പ് എസ്പിയില്‍?

വീണ്ടും ട്രെന്റായി 'മെലോഡി'; ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്ത ദമ്പദികള്‍ നമ്മളെന്ന് മെലോണി; ജി7 ലെ സ്വീറ്റ് മൊമന്റ്

SCROLL FOR NEXT