Tamannaah ഇൻസ്റ്റ​ഗ്രാം
Entertainment

'സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കില്ല; തെന്നിന്ത്യൻ സിനിമയിലുള്ളത് പുരുഷാധിപത്യം'

അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോൾ നടി തമന്ന. തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്ന് പറയുകയാണ് തമന്നയിപ്പോൾ. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. ബോളിവുഡിൽ അഭിനേതാക്കൾക്ക് തങ്ങളുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

ആർട്ടിസ്റ്റിക് ആയ കഥാപാത്രങ്ങൾ ചെയ്യുന്നവർ ഗ്ലാമറസ് പാട്ടുകൾ ചെയ്യണമെന്നില്ല. എന്നാൽ രണ്ടും ഒരേ പോലെ കൊണ്ടുപോകുന്നവരാണ് അവിടെ സൂപ്പർ താരങ്ങളാകുന്നത്.​ എന്നാൽ തെന്നിന്ത്യൻ സിനിമയിലെ സ്ത്രീകളോടുള്ള മനോഭാവം പലപ്പോഴും അത്ര സുഖകരമല്ലെന്നും തമന്ന പറഞ്ഞു. ​

"ഞാൻ തെന്നിന്ത്യൻ സിനിമയിലേക്ക് വന്നപ്പോൾ ആളുകൾ അതിനെ പല പേരുകൾ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. അത് തികച്ചും ഒരു പ്രത്യേക തരത്തിലുള്ള മനോഭാവമാണ്, ഒരു പുരുഷാധിപത്യ സ്വഭാവമുള്ള അല്ലെങ്കിൽ സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത.

കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ അവിടെ കരിയർ നിലനിർത്താൻ വലിയ സ്റ്റാർ ക്വാളിറ്റി തന്നെ വേണം. അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എങ്കിലും 10-15 വർഷത്തിലേറെയായി കരിയർ നിലനിർത്തുന്ന നടിമാർ പെർഫോമൻസ് ഓറിയന്റഡ് വേഷങ്ങളും കൊമേഴ്സ്യൽ ഡാൻസുകളും ഒരേ പോലെ മികച്ചതാക്കുന്നുണ്ട്".- തമന്ന വ്യക്തമാക്കി. വിവാൻ ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ് ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

Tamannaah spoke candidly about her experience in South cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്ന് 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്

'അഭിനേതാക്കളെ അപമാനിച്ചു'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകി 'സീക്രട്ട് ഓഫ് കലിം​ഗ' സിനിമയുടെ നിർമാതാവ്

മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെറ്റ് ഇല്ലേ? പ്രശ്നമില്ല; ഇനി കോളജിൽ അധ്യാപകരാകാം, യുജിസിയുടെ പുതിയ തീരുമാനം