Tamannaah ഇൻസ്റ്റ​ഗ്രാം
Entertainment

'ഈ കഥാപാത്രം വലിയൊരു ഉത്തരവാദിത്വമാണ്'; ശാന്താറാമിനെക്കുറിച്ച് തമന്ന

ജയശ്രീയ്ക്ക് ജീവൻ പകരാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഫിലിംമേക്കർ വി ശാന്താറാമിന്റെ ജീവിതം സിനിമയാകാനൊരുങ്ങുന്നു. സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അഭിജീത് ശിരീഷ് ദേശ്പാണ്ഡെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് വി ശാന്താറാം എന്ന് തന്നെയാണ് പേര്. ഡോ. കോട്നിസ് കി അമർ കഹാനി, ശകുന്തള, ചന്ദ്ര റാവു മോർ, ദഹേജ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ജയശ്രീ എന്ന നടിയുടെ വേഷത്തിലാണ് തമന്ന എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. "ജയശ്രീ - ഒരു യുഗത്തിന്റെ നക്ഷത്രം, ഒരു പൈതൃകത്തിന് പിന്നിലെ കരുത്ത്, ചരിത്രത്തിലേക്ക് തിരിച്ചുവരുന്ന ഒരു അധ്യായം."- എന്നാണ് തമന്നയുടെ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.

"നമ്മുടെ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള കാലഘട്ടങ്ങളിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ജയശ്രീയ്ക്ക് ജീവൻ പകരാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം അവർ അത്തരം ഇതിഹാസ പദ്ധതികളുടെ ഭാഗമായിരുന്നു.

അവർക്ക് ലഭിച്ച അനു​ഗ്രഹം വളരെ വലുതാണ്. ജയശ്രീയായി എന്നെ തിരഞ്ഞെടുത്തതിൽ നിർമാതാക്കളോട് വളരെയധികം നന്ദിയുണ്ട്".- തമന്ന പറഞ്ഞു. രാജ്കമൽ എൻ്റർടെയ്ൻമെൻ്റ്, കാമറ ടേക്ക് ഫിലിംസ്, റോറിംഗ് റിവേഴ്സ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Cinema News: Tamannaah talks about her new movie V Shantaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT