ആര്‍എസ് ശിവാജി/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

ഇന്നലെ റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കിമാന്‍ ആണ് അവസാന ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നെയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 

നടനും നിര്‍മാതാവുമായ എംആര്‍ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റര്‍ റോളുകളിലും എത്തി. നടന്‍ കമല്‍ഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമല്‍ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍, ലൈന്‍ പ്രൊഡക്ഷന്‍ എന്നീ മേഖലകളിലും കൈവച്ചു. 

വിക്രം ,അപൂര്‍വ സഹോദരങ്ങള്‍, കൊലമാവ് കോകില, ധാരാള പ്രഭു തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. ഇന്നലെ റിലീസ് ചെയ്ത യോഗി ബാബു ചിത്രം ലക്കിമാന്‍ ആണ് അവസാന ചിത്രം. ശിവാജിയുടെ സഹോദരന്‍ സന്താന ഭാരതിയും തമിഴില്‍ അറിയപ്പെടുന്ന നടനാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT