രഞ്ജിത് ഫെയ്സ്ബുക്ക്
Entertainment

'ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതല്‍': ഞെട്ടിക്കുന്ന പരാമര്‍ശവുമായി നടന്‍: രൂക്ഷ വിമര്‍ശനം

രാജമാണിക്യം ഉള്‍പ്പടെ നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രഞ്ജിത്

Author : സമകാലിക മലയാളം ഡെസ്ക്

ദുരഭിമാനക്കൊല അക്രമമല്ലെന്ന് നടനും സംവിധായകനുമായ രഞ്ജിത്. പുതിയ സിനിമയുടെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ വിവാദ പരമാര്‍ശം. തമിഴ്‌നാട്ടില്‍ നടക്കുന്ന ജാതി ദുരഭിമാനക്കൊലയെ അക്രമമായി കാണാനാവില്ല. അത് മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള കരുതലാണ് എന്നാണ് രഞ്ജിത് പറഞ്ഞത്.

മാതാപിതാക്കള്‍ക്ക് മാത്രമേ വേദന മനസിലാകൂ. ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടാല്‍ നമ്മള്‍ പോയി അതിന് എന്താണ് സംഭവിച്ചത് എന്ന് നോക്കില്ലേ? ആ മതാപിതാക്കള്‍ക്ക് അവരുടെ ജീവിതം എന്ന് പറയുന്നത് മക്കളായിരിക്കും. അവര്‍ക്ക് ദേഷ്യം വരുകയും അത് കാണിക്കുകയും ചെയ്യും. അത് അക്രമമല്ല. അത് അവരോടുള്ള കരുതലാണ്. - രഞ്ജിത് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രത്തിന്റെ ഭാഗമായി സേലത്തെ തിയറ്ററില്‍ എത്തിയതായിരുന്നു താരം. ദുരഭിമാനക്കൊലയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിവാദ പ്രതികരണം നടത്തിയത്. രഞ്ജിത്തിന്റെ പ്രതീകരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ്. ദുരഭിമാനക്കൊലയില്‍ തമിഴ്‌നാട്ടില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഇത്തരം പ്രതികരണം നടത്താന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇത് ആദ്യമായിട്ടല്ല രഞ്ജിത് വിവാദ പരാമര്‍ശം നടത്തുന്നത്. സ്ത്രീകളുടെ വസ്ത്ര ധാരണത്തേക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായിരുന്നു. രാജമാണിക്യം ഉള്‍പ്പടെ നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് രഞ്ജിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 അഞ്ചു മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT