Ramayana, Tanishaa Mukerji എക്സ്
Entertainment

'സീതയായി സായ് പല്ലവി ഒട്ടും ചേരുന്നില്ല'; 'രാമായണ'യെക്കുറിച്ച് നടി തനിഷ മുഖർജി

'അവർ മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

‘രാമായണ’ സിനിമയിൽ സീതയായി സായ് പല്ലവി ചേരുന്നില്ലെന്ന വിമർശനവുമായി ബോളിവുഡ് നടിയും കജോളിന്റെ സഹോദരിയുമായ തനിഷ മുഖർജി. സായ് പല്ലവിയെ സീതയായി സ്ക്രീനിൽ കാണുമ്പോൾ ദൃശ്യാനുഭവം നഷ്ടമാകുന്നു എന്ന് തനിഷ എക്സിൽ കുറിച്ചു. ‘രാമായണ’ സിനിമ കണ്ടതിന് ശേഷം തനിഷ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

യഷിന്റെ രാവണ കഥാപാത്രം പൂർണതയിലെത്തിയില്ലെന്നും തനിഷ അഭിപ്രായപ്പെട്ടു. അതേസമയം രൺബീർ‌ കപൂറിന്റെ രാമനെ തനിഷ വാനോളം പുകഴ്ത്തുന്നുമുണ്ട്. മൂന്ന് കുറിപ്പുകളായാണ് തനിഷ ‘രാമായണ’യുടെ റിവ്യൂ പങ്കുവച്ചത്. "രാമായണ' സിനിമ കാണാൻ അല്പം വൈകിയെങ്കിലും ഒടുവിൽ കണ്ടു! എന്റെ അഭിപ്രായം ഇതാ! മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.

ഇതിൽ നിറയെ ‘രാമൻ’ തന്നെയാണ്! രൺബീർ കപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ‘അനിമൽ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ട്, ശ്രീരാമന്റെ വേഷത്തിൽ അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, അത്ഭുതകരം! അദ്ദേഹം തികച്ചും അനുയോജ്യനായിരുന്നു!

ഇനി സായ് പല്ലവി, അവർ മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല, പക്ഷേ സീത എന്ന കഥാപാത്രത്തിന് അവർ ഒട്ടും ചേരുന്നില്ല എന്ന് എനിക്ക് തോന്നി! അവർ വരുമ്പോൾ ആ ദൃശ്യാനുഭവവുമായുള്ള എന്റെ ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുന്നതുപോലെ തോന്നി! എന്നാൽ സിനിമയിലെ ദൃശ്യങ്ങൾ, കഥ, അഭിനയം എന്നിവയെല്ലാം അതിമനോഹരമാണ്!

രാവണൻ ആയെത്തിയ യഷ് ഗംഭീരമായി! പ്രതീക്ഷകൾക്കും അപ്പുറം തന്റെ കഥാപാത്രത്തെ അദ്ദേഹം പൂർണതയിലെത്തിച്ചു. ശ്രീരാമനും രാവണനും വേഷമിട്ട അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ അത്രത്തോളം ഉൾക്കൊണ്ടിരുന്നു! രാമന് ഒത്ത എതിരാളിയാണ് രാവണൻ. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം".- എന്നാണ് തനിഷ മുഖർജി കുറിച്ചിരിക്കുന്നത്.

Tanishaa Mukerji criticize Sai Pallavi character in Ramayana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

'കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ ജംഗമവസ്തുക്കളോ അല്ല'; സുപ്രീം കോടതി

'ഈ റെക്കോർ‌ഡ് തകർക്കുക എളുപ്പമല്ല, കൂടുതൽ അവസരങ്ങൾ നൽകണം'; വൈഭവിനെ പ്രകീർത്തിച്ച് അസ്ഹറുദ്ദീൻ

എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാലു തെറ്റുകള്‍; അറിയാം തുടക്കക്കാര്‍ക്കുള്ള സ്ട്രാറ്റജി

വാട്‌സ്ആപ്പില്‍ 'സൗണ്ട് സ്റ്റിക്കറുകള്‍'ക്രിയേറ്റ് ചെയ്യാം, പുത്തന്‍ ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം