ടെയ്‌ലര്‍ സ്വിഫ്റ്റ് എഎഫ്പി
Entertainment

മിനിറ്റുകൾ മാത്രം വേണ്ട യാത്രയ്ക്കു പോലും സ്വകാര്യ ജെറ്റ്; വിവാദമായതോടെ വിമാനം വിറ്റ് ടെയ്‌ലര്‍ സ്വിഫ്റ്റ്

ജാക്ക് സ്വീനിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ജെറ്റ് ഉപയോഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആഡംബര ജീവിതം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്വകാര്യ ജെറ്റുകളില്‍ ഒന്ന് വിറ്റ് ടെയ്‌ലര്‍ സ്വിഫ്റ്റ്. മിനിറ്റുകള്‍ മാത്രം എടുക്കുന്ന യാത്രകള്‍ക്ക് പോലും താരം സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ നടപടി.

പ്രമുഖരുടെ സ്വകാര്യ വിമാനങ്ങള്‍ ട്രാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ജാക്ക് സ്വീനിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ജെറ്റ് ഉപയോഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കാറില്‍ 30 മിനിറ്റ് കൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് വരെ സ്വകാര്യ ജെറ്റിലാണ് താരം യാത്ര ചെയ്യുന്നതെന്ന് ജാക്ക് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നു. സംഭവത്തില്‍ 21കാരനായ സ്വീനിനെതിരെ സ്വിഫ്റ്റിന്റെ ലീഗല്‍ ടീം പരാതി നല്‍കിയിരുന്നു. മാനസികമായി താരത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്നായിരുന്നു പരാതിയില്‍ താരം പറഞ്ഞത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ സ്വീനിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ താരത്തിന്റെ ആഡംബര ജീവിതത്തിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്നു. സ്വകാര്യ ജെറ്റുകള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും ചര്‍ച്ചയായി. സാധാരണ വിമാനങ്ങളെക്കാള്‍ മുതല്‍ 14 മടങ്ങ് വരേയും തീവണ്ടികളേക്കാള്‍ 50 മടങ്ങ് കൂടുതലും മലിനീകരണം പ്രൈവറ്റ് ജെറ്റുകളുണ്ടാക്കുമെന്ന 2023-ലെ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എന്‍വയോര്‍ണമെന്റിന്റെ റിപ്പോര്‍ട്ടും ആളുകള്‍ ചൂണ്ടിക്കാട്ടി. രണ്ട് സ്വകാര്യ ജെറ്റുകളാണ് താരത്തിനുള്ളത്. ഇതില്‍ ചെറിയ ജെറ്റായ ഡസോള്‍ട്ട് ഫാല്‍ക്കണ്‍ 900എല്‍എക്‌സ് ആണ് വിറ്റത്. 2011-ല്‍ 331 കോടി രൂപ ചെലവഴിച്ചാണ് താരം ഈ വിമാനം വാങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍