ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവമുണ്ടായത് വിഡിയോ സ്ക്രീൻ ഷോട്ട്
Entertainment

മാറി നിൽക്കാൻ പറഞ്ഞത് കേട്ടില്ല, നടി അഞ്ജലിയെ പിടിച്ച് തള്ളി ബാലയ്യ; വിഡിയോ വൈറൽ, രൂക്ഷ വിമർശനം

നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തെലുങ്ക് സൂപ്പർസ്റ്റാറാണ് നന്ദമൂരി ബാലകൃഷ്ണൻ എന്ന ബാലയ്യ. വേദിയിലെ നടന്റെ മോശം പെരുമാറ്റം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് നടി അ‍ഞ്ജലിയോട് മോശമായി പെരുമാറുന്ന ബാലയ്യയുടെ വിഡിയോ ആണ്. നീങ്ങി നിൽക്കാൻ പറഞ്ഞത് നടി കേൾക്കാതിരുന്നതോടെ ബാലയ്യ താരത്തെ പിടിച്ച് തള്ളുകയായിരുന്നു.

ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിന്റെ പരിപാടിയിൽ നന്ദമൂരി ബാലകൃഷ്ണനാണ് മുഖ്യാതിഥിയായി എത്തിയത്. വേദിയിൽ വച്ച് ഫോട്ടോ എടുക്കുന്നതിനിടെ അഞ്ജലിയോട് മാറി നിൽക്കാൻ നടൻ ആവശ്യപ്പെട്ടു. എന്നാൽ ബാലയ്യ പറയുന്നത് അഞ്ജലി കേട്ടില്ല. ഇതോടെ പ്രകോപിതനായ താരം നടിയെ പിടിച്ച് തള്ളുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ നടി ഞെട്ടി. കൂടാതെ അടുത്തു നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും അമ്പരന്നു. എന്നാൽ നടി അതിനെ കാര്യമായിട്ടെടുക്കാതെ തമാശയാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായി മാറുകയാണ്. അതേസമയം നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്. താരം സദസ്സിൽ ഇരുന്ന സോഫയ്ക്ക് അടുത്തായി വെള്ള കുപ്പിക്കൊപ്പം ചെറിയ കുപ്പിയിൽ മറ്റൊരു ദ്രാവകവും കാണാം. ഇതാണ് ആരോപണത്തിന് കാരണം.

സോഷ്യല്‍ മീഡിയയിൽ വലിയ പ്രതിഷേധമാണ് ബാലകൃഷ്ണയ്ക്കെതിരെ ഉയരുന്നത്. സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ബാലകൃഷ്ണ പെരുമാറിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നടന്റെ പെരുമാറ്റത്തിനെതിരെ ആരും രം​ഗത്തു വരാത്തതും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT